കേരള ജനതയുടെ മനസാക്ഷിയെ ഞെട്ടിച്ച അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധു വധ കേസിലെ വിധി 30ന് പ്രഖ്യാപിക്കുമെന്ന് കോടതി. ഇന്ന്
രാവിലെ ചേര്‍ന്ന പ്രത്യേക എസ് സി എസ് ടി കോടതി, വിധി പ്രഖ്യാപിക്കുന്നതിനായി 30 ലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ മാര്‍ച്ച് പത്തോടെ ഇരു ഭാഗത്തിന്റെയും വാദംകേള്‍ക്കൽ പൂര്‍ത്തിയായത്. കഴിഞ്ഞ 2018 ഫെബ്രുവരി 22നാണ് മോഷണ കുറ്റമാരോപിച്ച് ഒരു സംഘമാളുകളുടെ ക്രൂര മര്‍ദ്ദനത്തെ ഇരയായ ആനവായ് കടുകമണ്ണ ഊരിലെ ആദിവാസി യുവാവ മധു കൊല്ലപ്പെടുന്നത്.
16 പ്രതികളാണ് കേസിൽ ആകെയുള്ളത്. മുവ്വായിരത്തിലധികം പേജുകളുളള കുറ്റപത്രമാണ് അന്വേഷണ ഉദ്യോഗസ്ഥർ കോടതിയില്‍ സമര്‍പ്പിച്ചത്. പ്രോസിക്യൂഷന്‍ ഭാഗത്ത് 127 സാക്ഷികളേയും പ്രതിഭാഗത്തു നിന്നും ആറു സാക്ഷികളേയും വിസ്തരിച്ചു. പ്രോസിക്യൂഷന്‍ സാക്ഷികളില്‍ 24 പേരെ വിസ്തരിക്കുന്നതില്‍ നിന്നും ഒഴിവാക്കി. രണ്ട് പേര്‍ ഇതിനിടെ മരണപ്പെട്ടു. 24 പേര്‍ വിചാരണ സമയത്ത് കൂറുമാറുകയുമുണ്ടായി. 79 പേര്‍ അനുകൂലമായ മൊഴി നല്‍കി. കൂറുമാറിയ വനം വകുപ്പിലെ താല്‍കാലിക ജീവനക്കാരായ നാലുപേരെ ജോലിയില്‍ നിന്നും പിരിച്ചുവിടുകയും ചെയ്തു.
നിലവിലെ എസ് സി, എസ് ടി പ്രത്യേകകോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ ജയനായിരുന്നു ചുമതല. എന്നാല്‍ കുടുംബത്തിന്റെ ആവശ്യപ്രകാരം പ്രോസിക്യൂട്ടറെ മാറ്റി. തുടര്‍ന്ന് നിയമനം ലഭിച്ച അഭിഭാഷകന്‍ കോടതിയില്‍ പോലും വരാതെ പിന്മാറി. പിന്നീട് വി.ടി രഘുനാഥിനെ സ്പെഷല്‍ പ്രോസിക്യൂട്ടറായി നിയമിച്ചെങ്കിലും ഫീസ് തുകയിൽ ധാരണ യാകാത്തത്തിനാൽ അദ്ദേഹവും രാജിവെച്ചു. പ്രോസിക്യൂട്ടറില്ലാത്തതിനാല്‍ വീണ്ടും മാസങ്ങളോളം വിചാരണ നീണ്ടുപോയി. ഇതിനിടെ ഹൈക്കോടതി അഭിഭാഷകന്‍ സി രാജേന്ദ്രനെ സ്പഷ്യല്‍ പ്രോസിക്യൂട്ടറായും, അഡ് രാജേഷ് എം മേനോനെ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറായും സര്‍ക്കാര്‍ നിയമിച്ച അവസാനം കുടുംബത്തിന്റെ ആവശ്യപ്രകാരം അ ഡ്വരാജേഷ് എം മേനോനെ സ്പെ ഷല്‍ പ്രോസിക്യൂട്ടറായി നിയമിക്കുകയായിരുന്നു. അദ്ദേഹമാണ് മധുവിനും കുടുംബത്തിനും വേണ്ടി വാദം പൂര്‍ത്തിയാക്കിയത്.
English Summary: Attapadi Madhu murder case trial complete: Convicts likely to be announced today
You may also like this video