വഴിയാത്രക്കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി പൊലീസ് പിടിയിലായി. പടിഞ്ഞാറേകല്ലട ഐത്തോട്ടുവ സാലു ഭവനത്തിൽ ശ്രീകുമാർ (46) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ആഞ്ഞിലിമൂട് ചന്തയിൽ നിന്നു മത്സ്യം വാങ്ങി നടന്നു പോവുകയായിരുന്ന മാനസിക വെല്ലുവിളി നേരിടുന്ന യുവതിയാണ് അതിക്രമത്തിനിരയായത്. പിക്കപ് വാനിലെത്തിയ പ്രതി യുവതിയെ ബലമായി വണ്ടിയിൽ പിടിച്ചു കയറ്റി കൊണ്ടുപോവുകയായിരുന്നു. നിരീക്ഷണ ക്യാമറകൾ പരിശോധിച്ചുള്ള അന്വേഷണത്തിലാണ് പ്രതിയെ പിടികൂടുന്നത്. പ്രതിയെ. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വഴിയാത്രക്കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; പ്രതി അറസ്റ്റിൽ
