സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ഉദ്യോഗസ്ഥരെന്ന വ്യാജേന വ്യവസായിയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടാന്‍ ശ്രമിച്ച രണ്ടുപേര്‍ ആസാമിലെ കരിംഗഞ്ചില്‍ പിടിയില്‍. ദില്‍വാര്‍ ഹുസൈന്‍, റാഷിദ് അഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്. പാതാര്‍കണ്ഡി മേഖലയിലുള്ള വ്യവസായി നല്‍കിയ പരാതിയിലാണ് നടപടി. കഴിഞ്ഞ ദിവസം സിബിഐ ഉദ്യോഗസ്ഥനെന്ന് സ്വയം പരിചയപ്പെടുത്തി ഒരാള്‍ വ്യവസായിയെ വിളിച്ചിരുന്നു. തുടര്‍ന്ന് രണ്ടു ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു.
സംശയം തോന്നിയ വ്യവസായി സിബിഐ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുകയും ഫോണ്‍ നമ്പര്‍ കൈമാറുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് പ്രതികളെ പിടികൂടിയത്. തട്ടിപ്പുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുവരികയാണ്.
English summary; Attempt to extort money by pretending to be CBI officials; Two arrested
You may also like this video;