26 July 2024, Friday
KSFE Galaxy Chits Banner 2

സിബിഐ ഉദ്യോഗസ്ഥരെന്ന വ്യാജേന ലക്ഷങ്ങള്‍ തട്ടാന്‍ ശ്രമം; രണ്ടുപേര്‍ പിടിയില്‍

Janayugom Webdesk
കരിംഗഞ്ച്
August 20, 2022 11:56 am

സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ഉദ്യോഗസ്ഥരെന്ന വ്യാജേന വ്യവസായിയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടാന്‍ ശ്രമിച്ച രണ്ടുപേര്‍ ആസാമിലെ കരിംഗഞ്ചില്‍ പിടിയില്‍. ദില്‍വാര്‍ ഹുസൈന്‍, റാഷിദ് അഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്. പാതാര്‍കണ്ഡി മേഖലയിലുള്ള വ്യവസായി നല്‍കിയ പരാതിയിലാണ് നടപടി. കഴിഞ്ഞ ദിവസം സിബിഐ ഉദ്യോഗസ്ഥനെന്ന് സ്വയം പരിചയപ്പെടുത്തി ഒരാള്‍ വ്യവസായിയെ വിളിച്ചിരുന്നു. തുടര്‍ന്ന് രണ്ടു ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു.

സംശയം തോന്നിയ വ്യവസായി സിബിഐ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുകയും ഫോണ്‍ നമ്പര്‍ കൈമാറുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് പ്രതികളെ പിടികൂടിയത്. തട്ടിപ്പുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുവരികയാണ്.

Eng­lish sum­ma­ry; Attempt to extort mon­ey by pre­tend­ing to be CBI offi­cials; Two arrested

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.