Site iconSite icon Janayugom Online

പണം എടുത്തെന്നാരോപിച്ച് പ്രായപൂര്‍ത്തിയാകാത്ത മകള്‍ക്കുനേരെ വധശ്രമം: പിതാവ് അറസ്റ്റില്‍

മകളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വാഴൂർ ശാസ്തംകാവ് ഭാഗത്ത് മഞ്ഞാടിയിൽ വീട്ടിൽ അജിത്ത് പി എസ് (44) എന്നയാളെയാണ് പള്ളിക്കത്തോട് പൊലീസ് അറസ്റ്റ് ചെയ്തത്. ചോദിക്കാതെ പണം എടുത്തെന്നാരോപിച്ചാണ് പ്രായപൂർത്തിയാകാത്ത മകളെ ഇയാള്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.

വീട്ടിൽ നിന്നും മകൾ പണം എടുത്തുവെന്ന് ആരോപിച്ച് മകളെ മർദ്ദിക്കുകയും കത്തികൊണ്ട് കുത്താൻ ശ്രമിക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് പള്ളിക്കത്തോട് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയും ചെയ്തു.

പള്ളിക്കത്തോട് സ്റ്റേഷൻ എസ്എച്ച്ഓ എബി എംപി,എസ് ഐ മാരായ രമേശൻ, ശിവപ്രസാദ്,സിപിഓമാരായ സുഭാഷ്,മധു, ശ്രീജിത്ത് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

Eng­lish Sum­ma­ry: Attempt to kill minor daugh­ter for alleged­ly tak­ing mon­ey: Father arrested

You may also like this video

Exit mobile version