കാനഡയില്‍ വച്ച് രാസവസ്തു വായില്‍ ഒഴിച്ച് ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ സിബിഐ ഭര്‍ത്താവിനെതിരെ കേസെടുത്തു. ചോറ്റാനിക്കര സ്വദേശി ശ്രുതി സുരേഷാണ് ഭര്‍ത്താവ് കൊടുങ്ങല്ലൂര്‍ സ്വദേശി ശ്രീകാന്ത് മേനോനെതിരെ പരാതി നല്‍കിയിരിക്കുന്നത്.
കാനഡയില്‍ വെച്ച് ഭര്‍ത്താവ് ക്രൂരപീഡനം നടത്തിയതില്‍ ചോറ്റാനിക്കര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസാണ് ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് സിബിഐ ഏറ്റെടുത്തത്. എഫ് ഐ ആര്‍ എറണാകുളം സിജെഎം കോടതിയില്‍ സമര്‍പ്പിച്ചു.
കാനഡയില്‍ വച്ച് ഡ്രൈയിനേജ് പൈപ്പുകളിലെ മാലിന്യം കളയാന്‍ ഉപയോഗിക്കുന്ന രാസവസ്തുവാണ് ശ്രീകാന്ത് മേനോന്‍ ഭാര്യ ശ്രുതിയുടെ വായിലൊഴിച്ചത്. ഇതേതുടര്‍ന്ന് യുവതിയുടെ അന്നനാളവും, ശ്വാസനാളവുമടക്കം കരിഞ്ഞുപോയിരുന്നു.
2018ലാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. 2020ല്‍ ശ്രുതി ഭര്‍ത്താവിനൊപ്പം കാനഡയിലെത്തി. ലഹരിക്കടിമയായ ഭര്‍ത്താവ് ഇവിടെ വച്ച് ക്രൂരമായി മര്‍ദിച്ചെന്നും ഡ്രൈനേജ് പൈപ്പുകളിലെ മാലിന്യം നീക്കാന്‍ ഉപയോഗിക്കുന്ന ഡിആര്‍എന്‍ഒ എന്ന രാസവസ്തു കുടിപ്പിച്ചെന്നുമാണ് പരാതി.
English summary; Attempt to kill wife by pouring chemical; The CBI registered a case
You may also like this video;