Site iconSite icon Janayugom Online

യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം; പ്രതി പിടിയിൽ

കാസർഗോഡ് ബേഡകത്ത് യുവതിയെ കടയ്ക്കുള്ളിൽ തീകൊളുത്തി കൊല്ലാൻ ശ്രമം. സംഭവത്തിൽ തമിഴ്നാട് സ്വദേശിയായ രാമാമൃതത്തെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മുന്നാട് മണ്ണടുക്കത്ത് പലചരക്കുകട നടത്തുന്ന രമിതക്ക് നേരെ ഇന്ന് ഉച്ചക്ക് മൂന്ന് മണിയോടെയായിരുന്നു ആക്രമണം.  50 ശതമാനത്തിലേറെ പൊള്ളലേറ്റ യുവതിയെ മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റി. മദ്യലഹരിയിലായിരുന്നു ആക്രമണം.

രമിതയുടെ കടയ്ക്ക് സമീപം പ്രവർത്തിക്കുന്ന ഫർണീച്ചർ കട നടത്തിപ്പുകാരനായ രാമാമൃതം മദ്യപിച്ച് കടയിൽ വന്ന് പ്രശ്നമുണ്ടാക്കുമായിരുന്നു. ഇതിനെപ്പറ്റി കെട്ടിട ഉടമസ്ഥനോട് പരാതി പറഞ്ഞതിനെ തുടര്‍ന്ന് രാമാമൃതത്തോട് കടമുറി ഒഴിയാൻ കെട്ടിട ഉടമ ആവശ്യപ്പെട്ടിരുന്നു. ഇതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമായത്.

Exit mobile version