Site iconSite icon Janayugom Online

ഭിന്നശേഷിക്കാരിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ചെന്നിത്തല സ്വദേശി ഗോകുൽ കൃഷ്ണൻ (33) ആണ് അറസ്റ്റിലായത്. 2022ലാണ് കേസിനാസ്പദമായ സംഭവംനടന്നത്. പെൺകുട്ടിയുടെ കുടുംബവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന പ്രതി മാതാപിതാക്കളില്ലാത്ത സമയത്ത് വീട്ടിലെത്തി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. സ്കൂളിൽ നടന്ന കൗൺസിലിങിലാണ് മൂന്ന് വർഷം മുമ്പ് നടന്ന സംഭവത്തെക്കുറിച്ച് പെണ്‍കുട്ടി പറയുന്നത്. സ്കൂൾ അധികൃതർ ശിശുക്ഷേമ സമിതിയിൽ വിവരമറിയിക്കുകയും സംഘടന വിവരം പൊലിസിനു കൈമാറുകയും ചെയ്തു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Exit mobile version