വയോധികയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ച ബിജെപി പ്രവർത്തകനെതിരെ കേസ്. ബിജെപി പാടൂർ ബൂത്ത് സെക്രട്ടറി പൊരുളിപ്പാടം സുരേഷാണ് ഒറ്റയ്‌ക്ക് താമസിക്കുന്ന വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. വെള്ളി പുലർച്ചെ 3.30ഓടെയാണ് സംഭവം.
നടുറോഡിലിരുന്ന് പരസ്യമായി മദ്യപിച്ച ശേഷമായിരുന്നു അതിക്രമം. ലഹരി ഉപയോഗിച്ചെത്തിയ ഇയാൾ പാടൂരിലെ ഡിവൈഎഫ്ഐ ആലത്തൂർ ബ്ലോക്ക് സമ്മേളനത്തിന്റെ പ്രചാരണബോർഡുകളും സിപിഐ എമ്മിന്റെ കൊടിതോരണങ്ങളും നശിപ്പിച്ചശേഷം തനിച്ച് താമസിക്കുന്ന 64 കാരിയായ വീട്ടമ്മയുടെ വീട്ടിൽ അതിക്രമിച്ചുകയറി പീഡിപ്പിക്കാൻ ശ്രമിച്ചത്. തടയാൻ ശ്രമിച്ചപ്പോൾ കഴുത്തിന് പിടിച്ച് കൊലപ്പെടുത്താനും ശ്രമിക്കുകയായിരുന്നു. ശബ്ദംകേട്ട് അയൽവാസികൾ ഉണർന്നതോടെ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. വീട്ടമ്മയുടെ പരാതിയിൽ ആലത്തൂർ പൊലീസ് കേസെടുത്തു.

