Site iconSite icon Janayugom Online

വധശ്രമക്കേസ്: ബിജെപി നിയുക്ത നഗരസഭാ കൗൺസിലർ ഉൾപ്പെടെ പത്ത് പേർക്ക് 36 വർഷം തടവ്

സിപിഐഎം പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ ബിജെപി നിയുക്ത നഗരസഭാ കൗൺസിലർ ഉൾപ്പെടെ പത്ത് ബിജെപി പ്രവർത്തകർക്ക് 36 വർഷം കഠിനതടവ്. തലശേരി നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട യു പ്രശാന്ത് ഉൾപ്പെടെയുള്ള പ്രതികൾക്കാണ് തലശേരി അഡീഷണൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. തടവുശിക്ഷയ്ക്ക് പുറമെ ഓരോ പ്രതിയും 1,08,000 രൂപ വീതം പിഴയായും ഒടുക്കണം.

2007 ഡിസംബർ 15‑നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സിപിഐഎം പ്രവർത്തകനായ പി രാജേഷിനെ വധിക്കാൻ ശ്രമിച്ചുവെന്നാണ് പ്രശാന്തിനും മറ്റ് ഒൻപത് ബിജെപി പ്രവർത്തകർക്കുമെതിരെയുള്ള കേസ്. വർഷങ്ങൾ നീണ്ട നിയമനടപടികൾക്കൊടുവിലാണ് കോടതി ഇപ്പോൾ നിർണ്ണായക വിധി പുറപ്പെടുവിച്ചിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിക്ക് തന്നെ ശിക്ഷ ലഭിച്ചു എന്നത് രാഷ്ട്രീയ വൃത്തങ്ങളിലും വലിയ ചർച്ചയായിട്ടുണ്ട്.

Exit mobile version