Site iconSite icon Janayugom Online

എംഡിഎംഎ മല​ദ്വാ​ര​ത്തിൽ ഒളി​പ്പിച്ച് കട​ത്താന്‍ ശ്രമം; ഒടുവില്‍ എനിമ നല്‍കി പുറത്തെടുത്തു

എംഡിഎംഎ മല​ദ്വാ​ര​ത്തിൽ ഒളി​പ്പിച്ച് കട​ത്താന്‍ ശ്രമിച്ച രണ്ടുപേരെ കൊല്ലം സിറ്റി പൊലീ​സ് പിടി​കൂടി. 55 ഗ്രാം എംഡിഎംഎയാണ് ഇവരില്‍ നിന്ന് പിടികൂടിയത്. കൊട്ടി​യം, പറ​ക്കുളം, വലി​യ​വിള വീട്ടിൽ മൻസൂർ റഹീമാണ് (30) ബംഗളൂരുവിൽ നിന്ന് എംഡിഎംഎ മലദ്വാരത്തിൽ ഒളിപ്പിച്ച് കൊണ്ടുവന്നത്.

കൊല്ലം, കരി​ക്കോ​ട്, നിക്കി വില്ല​യിൽ താമ​സി​ക്കുന്ന ശക്തി​കു​ള​ങ്ങര സ്വദേശി നിഖിൽ സുരേ​ഷാണ് (30) പിടിയിലായ മറ്റൊരാൾ. ഇരു​വരെയും കൊട്ടിയം ബസ് സ്റ്റാൻഡിൽ നിന്ന് സിറ്റി ജില്ലാ ഡാൻസാഫ് ടീമും ചാത്ത​ന്നൂർ, കൊട്ടി​യം, കണ്ണ​ന​ല്ലൂർ പൊലീസും ചേർന്ന് പിടികൂടി. മൻസൂർ റഹീമിന്റെ ദേഹ പരി​ശോ​ധന നടത്തിയെങ്കിലും എംഡി​എംഎ കണ്ടെ​ത്താനായില്ല. പിന്നീട് വിശ​ദ​മായ ചോദ്യം ചെയ്യലിലാണ് കണ്ടെത്തിയത്. ജില്ലാ ആശു​പ​ത്രി​യി​ലെ​ത്തിച്ച് എനിമ നൽകിയാണ് മല​ദ്വാ​ര​ത്തിനുള്ളിൽ കോണ്ട​ത്തി​നു​ള്ളി​ലായി ഒളി​പ്പിച്ച 27.4 ഗ്രാം എം​ഡിഎംഎ പുറത്തെടുത്തത്.

ഗൾഫിൽ ജോലി ചെയ്തിരുന്ന നിഖിൽ സുരേഷ് മൂന്നു മാസം മുമ്പാണ് നാട്ടി​ലെ​ത്തി​യ​ത്. ബംഗളൂരുവിൽ നിന്ന് പെൺസു​ഹൃത്തിന്റെ സഹാ​യ​ത്താടെ ലഭിച്ച ലഹ​രി​യു​മാ​യെ​ത്തിയ ഇയാളെ ദേഹപ​രി​ശോ​ധ​ന​ നട​ത്തി​യ​പ്പോൾ വസ്ത്രത്തിനുള്ളിൽ പ്രത്യേക അറ​യിൽ ഒളി​പ്പിച്ച നില​യിൽ 27 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്.

ഡിസ്ട്രിക് ആന്റി നാർക്കോ​ട്ടിക് ഫോഴ്‌സിന്റെ ചുമ​ത​ല​യുള്ള അസിസ്റ്റന്റ് കമ്മിഷണർ സക്ക​റിയ മാത്യു, ഡിസ്ട്രിക് സ്‌പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ ഡോ. ആർ.ജോസ്, ചാത്ത​ന്നൂർ അസിസ്റ്റന്റ് കമ്മിഷണർ ബി.ഗോപകുമാർ, ചാത്ത​ന്നൂർ ഇൻസ്‌പെക്ടർ ശിവ​കു​മാർ, കണ്ണ​ന​ല്ലൂർ ഇൻസ്‌പെക്ടർ ജയ​കു​മാർ, കൊട്ടിയം ഇൻസ്‌പെക്ടർ വിനോദ് എന്നി​വ​രുടെ നേതൃത്വത്തിൽ സ്‌പെഷ്യൽ ബ്രാഞ്ച് എസ്.ഐ ജയ​കു​മാർ, എസ്.ഐമാരായ അരുൺഷാ, ആശ.വി.രേഖ, ഡാൻസാഫ് ടീം എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Eng­lish Sum­ma­ry: Attempt to smug­gle MDMA in the anus; Final­ly an ene­ma was giv­en and he was tak­en out
You may also like this video

Exit mobile version