Site iconSite icon Janayugom Online

പാർട്ടിഓഫീസിൽ കയറി സിപിഐ നേതാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

രാജാക്കാട്ടിൽ സിപിഐ നേതാവിന് കുത്തേറ്റു. രാജാക്കാട് മമ്മട്ടിക്കാനം സ്വദേശിയും, സിപിഐ നേതാവുമായ ഷിനുവിനാണ് കുത്തേറ്റത്. സംഭവത്തിൽ പ്രതിയായ രാജാക്കാട് മുക്കുടിൽ സ്വദേശി അരുണിനെ രാജാക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം.

വാടകയെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിന് പിന്നില്‍. രാജാക്കാട് ടൗണിലെ സിപിഐയുടെ കെട്ടിടത്തിൽ സ്ഥാപനം നടത്തിവരികയായിരുന്നു അരുൺ. കഴിഞ്ഞ മാസം ഈ കെട്ടിടത്തിൽ നിന്നും അരുൺ സ്ഥാപനം മാറ്റി. സെക്യൂരിറ്റി തുക സംബന്ധിച്ച് അരുൺ പാർട്ടിഓഫീസിൽ എത്തുകയും, വാക്കുതർക്കം ഉണ്ടാവുകയും അരുൺ കൈയിൽ കരുതിയ കത്തികൊണ്ട് ഷിനുവിനെ കുത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. വയറിന് പരിക്കേറ്റ ഷിനു കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. അടിവയറ്റിൽ കുത്തേറ്റഅരുണിനെ ശസ്ത്രക്രിയക്ക് വിധേയമാക്കി. പ്രതിയെ കോടതിയിൽ ഹാജരാക്കി .

Eng­lish Sum­ma­ry: Attempt to stab CPI leader to death; Accused in custody
You may also like this video

Exit mobile version