Site iconSite icon Janayugom Online

കളിത്തോക്ക് ഉപയോഗിച്ച് ബാങ്ക് കൊള്ളയടിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

കൊൽക്കത്തയിലെ സർവേ പാർക്ക് മേഖലയിലെ ബാങ്കിൽ കളിത്തോക്ക് ഉപയോഗിച്ച് കവർച്ചക്ക് ശ്രമിച്ച മുപ്പത്തൊന്നുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. തപാൽ വകുപ്പ് ജീവനക്കാരനായ ദലിം ബസു ബാങ്കിനുള്ളിലേക്ക് കയറി കളിത്തോക്ക് കാണിച്ച് ബാങ്ക് ജീവനക്കാരെയും ഇടപാടുകാരെയും ഭീഷണിപ്പെടുത്തി പക്കലുള്ളതെല്ലാം കൈമാറാൻ ആവശ്യപ്പെടുകയായിരുന്നു. ഭവനവായ്പ അടക്കുന്നതിനും മറ്റു സാമ്പത്തിക കാര്യങ്ങളുമാണ് ബസുവിനെ കവർച്ചയിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ കൈവശം കളിത്തോക്കാണെന്ന് മനസ്സിലാക്കിയതോടെ ബാങ്ക് മാനേജറും മറ്റ് ഇടപാടുകാരും ചേർന്ന് ഇയാളെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. കളിത്തോക്കിന് പുറമേ ഇയാളിൽ നിന്ന് കത്തി കൂടി കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

Exit mobile version