Site iconSite icon Janayugom Online

ഒവൈസിക്ക് നേരെ വധശ്രമം

ഉത്തര്‍ പ്രദേശില്‍ എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസിക്ക് നേരെ വധശ്രമം. മീററ്റില്‍ വച്ചാണ് അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിന് നേരെ വെടിവയ്പുണ്ടായത്.

ഛാജര്‍സി ടോള്‍ പ്ലാസയ്ക്കടുത്തായിരുന്നു സംഭവം. തന്റെ വാഹനത്തിനുനേരെ നാല് റൗണ്ട് വെടിയുതിര്‍ത്തതായി ഒവൈസി പറഞ്ഞു. കാറിന്റെ ടയര്‍ പഞ്ചറായി. ഡോറിലും വെടിയേറ്റതായി അദ്ദേഹം അറിയിച്ചു. മറ്റൊരു വാഹനത്തിലാണ് ഡല്‍ഹിയിലേക്ക് പോന്നതെന്നും ഒവൈസി പറഞ്ഞു.

ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പില്‍ ആദ്യമായി മത്സരിക്കുകയാണ് ഒവൈസിയുടെ മജ്‌ലിസ് പാര്‍ട്ടി. ബിജെപിക്കും കോണ്‍ഗ്രസിനും എസ്‌പിക്കുമെതിരെയാണ് ഒവൈസിയുടെ പ്രചാരണം. ചെറുപാര്‍ട്ടികളുമായി സഖ്യം ചേര്‍ന്നാണ് ഒവൈസിയുടെ പാര്‍ട്ടി യുപിയില്‍ ജനവിധി തേടുന്നത്.

eng­lish sum­ma­ry; Attempt­ed mur­der against Owaisi

you may also like this video;

Exit mobile version