പൂക്കാട്ടുപടിയിൽ ബസ് സ്‌റ്റോപ്പിൽ കിടന്നുറങ്ങിയ യുവാവിനെ ശരീരീരത്തിൽ സ്കൂ ഡ്രൈവർ കുത്തിയിറക്കി കൊല്ലാൻ ശ്രമിച്ചു. രാത്രിയായതിനാൽ കുത്തിയ ആളെ തിരിച്ചറിയാൻ കഴിഞ്ഞില്ല എന്ന് യുവാവ് പൊലീസിന് നൽകിയ മൊഴി. കാക്കനാട് സ്വദേശി മുൻസീറിനാണ് കുത്തേറ്റത്. യുവാവ് കളമശ്ശേരി മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. സ്കൂഡ്രൈവർ ശ്വാസകോശം തുളഞ്ഞ് മറു ഭാഗത്തത്തി. ഇന്നലെ വൈകിട്ട് ആലുവ പുക്കാട്ടുപടി ജംഗ്ഷന് സമീപത്തെ ബസ്റ്റോപ്പിൽ ഉറങ്ങി കിടക്കുന്നതിനിടെയാണ് സംഭവം. പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
സ്ക്രൂ ഡ്രൈവർ കുത്തിയിറക്കി കൊല്ലാൻ ശ്രമം; പരുക്കേറ്റ യുവാവ് ആശുപത്രിയിൽ

