രാജസ്ഥാനില്‍ പ്ലസ്ടു വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച അധ്യാപകൻ അറസ്റ്റിൽ. കോട്ടയിലെ ജുൽമി ഗ്രാമത്തിലുള്ള സർക്കാർ സീനിയർ സെക്കന്‍ഡറി സ്കൂളിലെ അധ്യാപകനായ വേദ് പ്രകാശ് ഭൈർവയാണ് അറസ്റ്റിലായത്. പ്രതിയെ വെള്ളിയാഴ്ച പോക്സോ കോടതിയിൽ ഹാജരാക്കിയതിന് ശേഷം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
വിദ്യാർഥി തന്നെയാണ് പരാതി നൽകിയത്. അധ്യാപകൻ തന്നെ പലതവണ പീഡിപ്പിക്കാൻ ശ്രമിച്ചതായി പറയുന്നു. വിഥ്യാർത്ഥി ഇക്കാര്യം ക്ലാസ് ടീച്ചറോടും പ്രിൻസിപ്പലിനോടും പറഞ്ഞിരുന്നു. എന്നാൽ സ്കൂൾ അധികൃതർ പരാതിയിൽ നടപടിയെടുത്തില്ലെന്ന് പൊലീസ് പറഞ്ഞു.
അറസ്റ്റിന് പിന്നാലെ അധ്യാപകൻ വേദ് പ്രകാശിനേയും വിദ്യാർഥിനിയുടെ പരാതിയിൽ നടപടി എടുക്കാൻ വൈകിയ സ്കൂൾ പ്രിൻസിപ്പലിനേയും സസ്പെൻഡ് ചെയ്തു. സംസ്ഥാന വിദ്യാഭ്യാസമന്ത്രി മദൻ ദിലാവറുടെ നിർദേശത്തെ തുടർന്നാണ് ഇരുവരേയും സസ്പെൻഡ് ചെയ്തത്.