Site iconSite icon Janayugom Online

കത്തി ചൂണ്ടി വിമാനം തട്ടിക്കൊണ്ട് പോകാൻ ശ്രമം; യാത്രക്കാരൻ അക്രമിയെ വെടിവെച്ച് കൊലപ്പെടുത്തി

കത്തി ചൂണ്ടി വിമാനം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച അക്രമിയെ യാത്രക്കാരൻ വെടിവെച്ച് കൊലപ്പെടുത്തി. ബെലീസിലാണ് സംഭവം. 14 യാത്രക്കാരും രണ്ട് ജീവനക്കാരുമടങ്ങുന്ന ഒരു ചെറിയ ട്രോപിക് എയർ വിമാനത്തിലാണ് സംഭവം. ബെലീസിന്റെ മെക്സിക്കോ അതിർത്തിയോട് ചേർന്ന കൊറോസാൽ എന്ന ചെറുപട്ടണത്തിൽ നിന്ന് പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ സാൻ പെഡ്രോയിലേക്ക് പോവുകയായിരുന്നു ഇവര്‍.

അമേരിക്കൻ പൗരനായ അകിന്യേല സാവ ടെയ്‌ലർ എന്ന അക്രമിയാണ് വിമാനം പറക്കുന്നതിനിടെ കത്തി ചൂണ്ടി ഭീഷണിപ്പെടുത്തിയത്. തന്നെ രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോകണമെന്നായിരുന്നു അക്രമിയുടെ ആവശ്യം. അക്രമി യാത്രക്കാരെയും പൈലറ്റിനെയും കുത്തിപ്പരിക്കേൽപ്പിച്ചതായും റിപ്പോർട്ടുണ്ട്.
ഗുരുതരമായി പരിക്കേറ്റ യാത്രക്കാരന്‍ വിമാനത്തിൽ വെച്ച് അക്രമിയെ വെടിവെച്ചുകൊലപ്പെടുത്തുകയായിരുന്നു. അക്രമിയ്ക്ക് വിമാനത്തിലേക്ക് കത്തി കൊണ്ടുവരാൻ എങ്ങനെ കഴിഞ്ഞുവെന്ന് വ്യക്തമല്ല. 

Exit mobile version