Site iconSite icon Janayugom Online

ഭാര്യയെയും ഭാര്യസുഹൃത്തിനെയും മയക്കുമരുന്ന് കേസില്‍ പെടുത്താന്‍ ശ്രമം; വിദേശത്തുള്ള ഭര്‍ത്താവിന്റെ തന്ത്രം പാളി: പ്രതി അറസ്റ്റില്‍

kirankiran

കൊടുങ്ങല്ലൂരില്‍ പാർക്ക് ചെയ്തിരുന്ന കാറിൽ എംഡിഎംഎ മയക്കുമരുന്ന് വച്ച് മൂൺ അപ്പാർട്ട്മെന്റിൽ താമസക്കാരിയെയും സുഹൃത്തിനെയും കേസിൽ പെടുത്തുവാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. ആനാപ്പുഴ സ്വദേശി കിരണിനെയാണ് (34) കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ ഭർത്താവായ ശ്രീകുമാറിന്റെ നിർദ്ദേശപ്രകാരമാണ് കിരൺ, യുവതിയും സുഹൃത്തും ഉപയോഗിച്ചിരുന്ന കാറിൽ മയക്കുമരുന്ന് വച്ചത്. എംഡിഎംഎ കാറിൽ വച്ചതിനു ശേഷം ചിത്രങ്ങള്‍ എടുത്ത് കിരൺ ഗൾഫിലുള്ള ശ്രീകുമാറിന് അയച്ചു കൊടുത്തു. ശ്രീകുമാറിന്റെ സുഹൃത്ത് വഴി പൊലീസിന് വിവരംനല്‍കുകയായിരുന്നു.

Eng­lish Sum­ma­ry: Attempt­ing to impli­cate wife and spouse in drug case; Abroad hus­band’s strat­e­gy failed: accused arrested

You may also like this video

Exit mobile version