Site iconSite icon Janayugom Online

സ്‌കൂൾ കലോത്സവത്തിനെത്തിയത് പണം വാങ്ങാതെ, പ്രതിഫലം വാങ്ങുന്നത് വ്യക്തിപരം; വിവാദങ്ങളോട് പ്രതികരിച്ച് ആശാ ശരത്

കഴിഞ്ഞ വർഷം സ്‌കൂൾ കലോത്സവത്തിന് നൃത്തം ഒരുക്കിയത് പണം വാങ്ങാതെയാണെന്നും പ്രതിഫലം വാങ്ങുന്നത് ഓരോരുത്തരുടെയും വ്യക്തിപമായാ കാര്യമാണെന്നും നടിയും നർത്തകിയുമായ ആശാ ശരത് . സ്‌കൂള്‍ കലോത്സവത്തിലെ അവതരണഗാനത്തിന് നൃത്തം പഠിപ്പിക്കാന്‍ നടി അഞ്ച് ലക്ഷം രൂപ പ്രതിഫലം ആവശ്യപ്പെട്ടെന്ന വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ തുറന്നുപറിച്ചിലിനോട് പ്രതികരിക്കുകയായിരുന്നു അവർ. 

കഴിഞ്ഞ വർഷം സ്വന്തം ചെലവിലാണ് ദുബൈയില്‍ നിന്നും കലോത്സവത്തിനെത്തിയത് . കുട്ടികള്‍ക്കൊപ്പം നൃത്തവേദി പങ്കിട്ടത് സന്തോഷപൂര്‍വ്വമാണെന്നും ആശാ ശരത് പറഞ്ഞു.നൃത്താധ്യാപിക കൂടി ആയതിനാല്‍ കുട്ടികള്‍ക്കൊപ്പം വേദിയിലെത്തിയതില്‍ അഭിമാനമാണ് . കുട്ടികളെ നൃത്തരൂപം പഠിപ്പിച്ച് അവര്‍ക്കൊപ്പം വേദിയിലെത്തി. 2022 ലെ കലോത്സവത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കവേ കുട്ടികള്‍ക്ക് നല്‍കിയ വാക്കാണ് പാലിച്ചത്. കുട്ടികള്‍ക്കൊപ്പമായതിനാല്‍ മാത്രമാണ്. പ്രതിഫലം വാങ്ങാതിരുന്നത്. പ്രതിഫലം വാങ്ങുന്നത് വ്യക്തിപരമായ തീരുമാനമാണ്. മറ്റുള്ളവര്‍ പ്രതിഫലം വാങ്ങുന്നതില്‍ അഭിപ്രായം പറയുന്നത് ഉചിതമല്ല’, ആശാ ശരത് പറഞ്ഞു.

Exit mobile version