Site iconSite icon Janayugom Online

ആറ്റുകാല്‍ പൊങ്കാല പൂര്‍ണം; ഭക്തര്‍ മടങ്ങുന്നു

ആറ്റുകാല്‍ പൊങ്കാലയര്‍പ്പിച്ച് ഭക്തര്‍. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നുള്‍പ്പെടെ ലക്ഷക്കണക്കിന് പേരാണ് പൊങ്കാലയര്‍പ്പിക്കാനായി തിരുവനന്തപുരത്ത് എത്തിയത്. രാവിലെ 10.30ന്‌ ക്ഷേത്രത്തിലെ പണ്ടാര അടുപ്പിൽ തീ പകർന്നതോടെയാണ് പൊങ്കാലയ്ക്ക് തുടക്കമായത്. 2.30ന് ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രപൂജാരിയുടെ നേതൃത്വത്തില്‍ പണ്ടാര അടുപ്പിലെ പൊങ്കാല നേദിച്ചു. തുടര്‍ന്ന് ക്ഷേത്ര ട്രസ്റ്റ് നിയോഗിച്ച 350 പൂജാരിമാർ നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ പൊങ്കാല നേദിച്ചു.

നിവേദിക്കല്‍ ചടങ്ങിന് ശേഷം പണ്ടാരയടുപ്പില്‍ പുണ്യാഹം തളിച്ചതോടെ ഭക്തര്‍ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. ആകാശത്തുനിന്ന് വ്യോമസേനാ ഹെലികോപ്റ്ററില്‍ പുഷ്പവൃഷ്ടിയും നടത്തി.

മടക്കയാത്രക്ക് റയില്‍വേയും കെഎസ്ആര്‍ടിസിയും പ്രത്യേക സര്‍വീസുകള്‍ ഒരുക്കിയിട്ടുണ്ട്. ഭക്തര്‍ മടക്കയാത്ര ആരംഭിച്ചതോടെ തമ്പാന്നൂരിലും കിഴക്കേക്കോട്ടയിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

കൊച്ചിയിലേക്ക് പ്രത്യേക മെമു ട്രെയിനും, 500 കെഎസ്ആര്‍ടിസി ബസുകളുമാണ് ആറ്റുകാല്‍ പൊങ്കാലയര്‍പ്പിക്കാനായെത്തിയവര്‍ക്ക് യാത്രാ സൗകര്യമൊരുക്കിയിരിക്കുന്നത്.

പൊങ്കാലക്ക് ശേഷം മണിക്കൂറുകള്‍ക്കുള്ളില്‍ നഗരസഭ ജീവനക്കാരുടെ മേല്‍നോട്ടത്തില്‍ നഗരം ക്ലീനായി.

Eng­lish Sum­ma­ry: attukal pongala
You may also like this video

Exit mobile version