Site iconSite icon Janayugom Online

ആറ്റുകാല്‍ പൊങ്കാല; അത്യാവശ്യ സൗകര്യങ്ങല്‍ ഒരുക്കുമെന്ന പാളയം ഇമാമിന്റെ കരുതലാണ് യഥാര്‍ത്ഥ കേരള സ്റ്റോറി ; സ്വാമ ഗുരരത്നം ജ്ഞാന തപസ്വി

ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് മസ്ജിദുകളിലും, വീടുകളിലും അത്യാവശ്യ സൗകര്യങ്ങള്‍ ഒരുക്കണമെന്ന പാളയം ഇമാമിന്റെ കരുതലാണ് യഥാര്‍ത്ഥ കേരള സ്റ്റോറിയെന്ന് സ്വാമി ഗുരരത്നം ജ്ഞാനതപസ്വി തിരുവനന്തപുരത്ത് നടക്കുന്ന ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് വിവിധ മതസൗഹാർദ്ദ പ്രവർത്തനങ്ങൾ ശ്രദ്ധേയമാകുന്ന സാഹചര്യത്തിൽ, പാളയം ഇമാമിന്റെ നിർദ്ദേശം യഥാർത്ഥ കേരളത്തിന്റെ മതസൗഹാർദ്ദ- മാനവിക സംസ്കാരത്തിന്റെ ഉത്തമ ഉദാഹരണമാണെന്ന് സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി പറഞ്ഞു.

പൊങ്കാല ദിവസങ്ങളിൽ ഭക്തർക്കായി മസ്ജിദുകളിലും സമീപ വീടുകളിലും കുടിവെള്ളം, വിശ്രമസൗകര്യം, ശുചിമുറി തുടങ്ങിയ അത്യാവശ്യ സൗകര്യങ്ങൾ ഒരുക്കണമെന്ന ഇമാമിന്റെ ആഹ്വാനം മതേതര കേരളത്തിന്റെ മഹത്തായ സന്ദേശമാണ് നൽകുന്നത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങളാണ് കേരളത്തിന്റെ സഹജീവിതവും പരസ്പര ബഹുമാനവും പ്രതിഫലിപ്പിക്കുന്ന യഥാർത്ഥ കേരള സ്റ്റോറി എന്ന് സ്വാമി തൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ക‍ഴിഞ്ഞ ദിവസമാണ് പാളയം ഇമാം വിശ്വാസികള്‍ക്ക് നിർദേശം നൽകിയത്. നോമ്പായത് കൊണ്ട് പകൽ സമയം വീട്ടിൽ സാധാരണ പാനീയങ്ങളോ ഭക്ഷണമോ കാണില്ല. അതുകൊണ്ട് പൊങ്കാല ദിവസം പകൽ സമയം വരുന്നവർക്കായി ആവശ്യത്തിന് പാനീയങ്ങളും പറ്റുന്നവർ ഭക്ഷണവും ഒരുക്കിവെക്കാൻ പ്രതേകം ശ്രദ്ധിക്കുകയെന്ന് അദ്ദേഹം നിർദേശം 

Exit mobile version