ആറ്റുകാല്‍ പൊങ്കാലയ്ക്ക് ദിവസങ്ങള്‍ മാത്രം അവസാനിക്കേ ആറ്റുകാല്‍ ക്ഷേത്രവും പരിസരവും ഭക്തരെ കൊണ്ട് നിറഞ്ഞു.പൊങ്കാല പ്രമാണിച്ച് ചൊവ്വാഴ്ച ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഉത്തരവിറക്കിയിട്ടുണ്ട്. മുൻനിശ്ചയ പ്രകാരമുള്ള പൊതു പരീക്ഷകൾക്ക് അവധി ബാധകമായിരിക്കില്ല.
ഇന്ന് രാത്രി ഏഴ് മണി മുതല്‍ ആറ്റുകാല്‍ ക്ഷേത്രത്തിലെ തെയ്യത്തറയില്‍ കോഴിക്കോട് തിറയാട്ടയുടെ തെയ്യം നടക്കും. കാന്താര തെയ്യം, രക്ത ചാമുണ്ഡി, നാഗഭഗവതി, ഭഗവതി തെയ്യം, പൊട്ടന്‍ തെയ്യം, കനലാട്ടം, തോറ്റംപാട്ട് എന്നിവ ഉള്‍പ്പെടും. അംബ സ്റ്റേജില്‍ വൈകുന്നേരം അഞ്ച് മണിക്ക് പ്രശാന്ത് വര്‍മ്മയും സംഘവും അവതരിപ്പിക്കുന്ന മാനസജപ ലഹരി രാത്രി 7 മണിക്ക് ദേവികാ കൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന ഗാനമേള. 9.30 ന് പിന്നണി ഗായകന്‍ രവി ശങ്കര്‍ നയിക്കുന്ന പാട്ടിന്റെ പാലാഴി. അംബിക സ്റ്റേജില്‍ വൈകുന്നേരം 5ന് പൂജപ്പുര പ്രിയം സ്കൂള്‍ ഓഫ് വയലിന്‍ അവതരിപ്പിക്കുന്ന വയലിന്‍ കരോക്കെ ഗാനമേള. പ്രജ് കരിക്കകം അഭിനയ ഡാന്‍സ് അക്കാദമി അവതരിപ്പിക്കുന്ന തിരുവാതിര. 6.30 ന് തിരുവാതിര, രാത്രി 7നും 7.30നും തിരുവാതിര. 8ന് ചൂഴാറ്റുകോട്ട ശ്രീ ഉലകുട പെരുമാള്‍ തമ്പുരാന്‍ സംഘത്തിന്റെ നാമജപലഹരി. 9നും 10നും ശാസ്ത്രീയ നൃത്തം. 11ന് ആറ്റുകാല്‍ ചലഞ്ചിങ് വോയ്സ് അവതരിപ്പിക്കുന്ന ഭക്തിഗാനമേള എന്നിവ നടക്കും.
പത്ത് വയസ് താഴെയുള്ള പെണ്‍കുട്ടികള്‍ എടുക്കുന്ന ആറ്റുകാലിലെ നേര്‍ച്ച വഴിപാടാണ് താലപ്പൊലി. ഒന്‍പതാം ഉത്സവ ദിവസം നടത്തുന്ന താലപ്പൊലി നേര്‍ച്ചക്കാരുടെ സൗകര്യാര്‍ത്ഥം താലപ്പൊലി ടിക്കറ്റുകള്‍ 100 രൂപ നിരക്കില്‍ ക്ഷേത്ര കൗണ്ടറില്‍ നിന്നും ലഭിക്കുന്നതാണ്. താലപ്പൊലി നേര്‍ച്ചക്കാര്‍ വൈകുന്നേരം ആറു മണിക്ക് മുമ്പായി ക്ഷേത്രത്തില്‍ എത്തിച്ചേരേണ്ടതാണെന്ന് ട്രസ്റ്റ് അറിയിച്ചു.
English Summary: Attukal Pongala Tuesday
You may also like this video