Site iconSite icon Janayugom Online

ഔറംഗസേബ്പൂര്‍ ഇനി ശിവാജി നഗര്‍

മുഗള്‍ സാമ്രാജ്യവുമായി ബന്ധപ്പെട്ട 17 സ്ഥലങ്ങളുടെ പേരുകള്‍ മാറ്റി ഉത്തരാഖണ്ഡ് സര്‍ക്കാര്‍. ഹരിദ്വാര്‍, നൈനിറ്റാള്‍, ഡെറാഡൂണ്‍, ഉദംസിങ് നഗര്‍ എന്നീ ജില്ലകളിലെ സ്ഥലങ്ങളുടെ പേരുകളാണ് മാറ്റിയത്. ഹരിദ്വാര്‍ ജില്ലയില്‍ കുറഞ്ഞത് 10 സ്ഥലങ്ങളെങ്കിലും പേരുമാറ്റത്തിന് വിധേയമായിട്ടുണ്ട്. അതേസമയം നാലെണ്ണം ഡെറാഡൂണിലും രണ്ടെണ്ണം നൈനിറ്റാളിലും ഒരെണ്ണം ഉധം സിങ് നഗറിലുമാണ് പേരുമാറ്റത്തിന് വിധേയമായത്. 

ഹരിദ്വാറിലെ ഔറംഗസേബ്പൂര്‍ ശിവാജി നഗര്‍ എന്നും ഗാസിവാലിയെ ആര്യ നഗര്‍ എന്നും ഖാന്‍പൂര്‍ ശ്രീകൃഷ്ണപൂര്‍ എന്നും ഖാന്‍പൂര്‍ കുര്‍സാലിയെ അംബേദ്കര്‍ നഗര്‍ എന്നുമാണ് പുനര്‍നാമകരണം ചെയ്തത്. ഡെറാഡൂണിലെ മിയാവാല ഇനി മുതല്‍ റാംജിവാല എന്നും, ചാന്ദ്പൂര്‍ ഖുര്‍ദ് ഇനി മുതല്‍ പൃഥ്വിരാജ് നഗര്‍ എന്നും, നൈനിറ്റാളിലെ നവാബി റോഡിന് അടല്‍ റോഡ് എന്നും, പഞ്ചുക്കി മാര്‍ഗിന് ഗുരു ഗോള്‍വാള്‍ക്കര്‍ മാര്‍ഗെന്നുമാണ് പേരിട്ടത്. നടപടിയെ ബിജെപി പ്രശംസിച്ചു. അടിമത്തത്തിന്റെ അവസാന ശേഷിപ്പും ഇല്ലാതാക്കിയെന്നും ബിജെപി അവകാശപ്പെട്ടു. 

Exit mobile version