Site iconSite icon Janayugom Online

ചൈനയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ഓസ്ട്രേലിയ

CovidCovid

ചൈനയിൽ നിന്നുള്ള യാത്രക്കാര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ഓസ്‌ട്രേലിയ. ജനുവരി അഞ്ച് മുതൽ പുതുക്കിയ മാനദണ്ഡം പ്രാബല്യത്തിൽ വരുമെന്ന് ഔദ്യോഗികവൃത്തങ്ങള്‍ വ്യക്തമാക്കി. ചൈനയില്‍ കോവിഡ് അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് നീക്കമെന്ന് ഓസ്ട്രേലിയന്‍ ആരോഗ്യമന്ത്രി മാർക്ക് ബട്ട്‌ലർ പറഞ്ഞു. 

കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തിലും ചൈന, കോവിഡിന്റെ വിവരങ്ങള്‍ പുറത്തുവിടാത്ത സാഹചര്യത്തിലാണ് പ്രതിരോധ നടപടികള്‍ ശക്തമാക്കിയത്. ഓസ്ട്രേലിയയില്‍ കോവിഡ് പ്രതിരോധ സംവിധാനങ്ങള്‍ ശക്തമാക്കിയിട്ടുള്ളതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: Aus­tralia makes Covid neg­a­tive cer­tifi­cate manda­to­ry for trav­el­ers from China

You may also like this video

Exit mobile version