Site iconSite icon Janayugom Online

ഓട്ടിസം ബാധിതനായ പത്തുവയസുകാരനെ പീഡിപ്പിച്ചു; അധ്യാപകന് 161 വർഷം കഠിനതടവ് വിധിച്ച് കോടതി

തിരുവനന്തപുരത്ത് പത്തുവയസുകാരനായ ഓട്ടിസം ബാധിതനെ പീഡിപ്പിച്ച കേസിൽ അധ്യാപകന് 161 വർഷം കഠിനതടവ് വിധിച്ച് കോടതി. പൗഡിക്കോണം സ്വദേശി സന്തോഷ് കുമാറിനെയാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചത്. തടവുശിക്ഷയ്ക്ക് പുറമെ 87,000 രൂപ പിഴയും സന്തോഷ് കുമാർ ഒടുക്കണം. 2019ൽ നടന്ന ഈ ക്രൂരമായ സംഭവം സമൂഹമനസാക്ഷിയെ ഏറെ നടുക്കിയ ഒന്നായിരുന്നു. അധ്യാപകൻ എന്ന നിലയിലുള്ള വിശ്വാസത്തെ വഞ്ചിച്ച പ്രതിക്കെതിരെ പോക്സോ നിയമപ്രകാരമുള്ള വിവിധ വകുപ്പുകൾ ചുമത്തിയാണ് കോടതി ഈ കടുത്ത ശിക്ഷ വിധിച്ചത്.

Exit mobile version