Site icon Janayugom Online

മരത്തില്‍ നിന്ന് വീണ് ശരീരം തളര്‍ന്ന യുവാവിനെ സഹായവുമായി ഓട്ടോറിക്ഷ തൊഴിലാളികള്‍

auto

മരത്തില്‍ നിന്ന് വീണ് ശരീരം തളര്‍ന്ന് 10 വര്‍ഷമായി കിടപ്പിലായ 31 വയസ്സുകാരന് ചികിത്സ സഹായം സ്വരൂപിച്ച് നല്‍കി അണക്കര ബി സ്റ്റാന്‍ഡ് ഓട്ടോ ബ്രദേഴ്‌സ്. ഓട്ടോറിക്ഷ തൊഴിലാളിയായിരുന്ന ചേറ്റുകുഴി പൂവത്തുങ്കല്‍ ജയന്‍ എന്ന യുവാവിന്റെ ചികിത്സക്കാണ് ഓട്ടോറിക്ഷ തൊഴിലാളികള്‍ പണം സമാഹരിച്ചത്. മരത്തില്‍ നിന്ന് വീണ് അരക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ട് കിടപ്പിലായത്. ഇതോടെ ശരീരം പൊട്ടി വ്രണം രൂപപ്പെടുകയും അണക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ മൂന്നുമാസമായി ചികിത്സയിലുമാണ്.

ഈ വിവരമറിഞ്ഞ തൊഴിലാളികള്‍ ഒറ്റ ദിവസം കൊണ്ട് തന്നെ തുക സമാഹരിക്കുകയായിരുന്നു. ഡ്രൈവര്‍മാര്‍ സ്വന്തം വരുമാനത്തില്‍ നിന്നും തുക മാറ്റി വെയ്ക്കുകയും വ്യാപാരികള്‍, സന്മസുള്ളവര്‍ എന്നിവരില്‍ നിന്നും ലഭിച്ച തുക ചേര്‍ത്ത് പതിനായിരത്തില്‍ അധികം രൂപയാണ് സമാഹരിച്ച് യുവാവിന്റെ മാതാവിനെ ഏല്‍പ്പിച്ചു. തുടര്‍ചികിത്സയ്ക്കും നിത്യവൃത്തിക്കും പോലും ബുദ്ധിമുട്ടുന്ന ഈ കുടുംബത്തിന് തങ്ങളാല്‍ കഴിയുന്ന സഹായം നല്‍കുന്നത് വഴി മറ്റുള്ളവര്‍ക്ക് കൂടി ഇത്തരത്തില്‍ സഹായം ചെയ്യാന്‍ പ്രചോദനം നല്‍കുക എന്നതാണ് ലക്ഷ്യം വെക്കുന്നതെന്ന് ഡ്രൈവര്‍മാര്‍ പറഞ്ഞു. കഴിഞ്ഞ നവംബറില്‍ വടംവലി മത്സരത്തിലൂടെ കണ്ടെത്തിയ ഒന്നരലക്ഷത്തോളം രൂപ നിരവധി ആളുകള്‍ക്ക് സാമ്പത്തിക സഹായമായി ഓട്ടോ ബ്രദേഴ്‌സ് നല്‍കിയിരുന്നു.

Eng­lish Sum­ma­ry: auto dri­vers extends help to youth 

You may also like this video

Exit mobile version