നിയന്ത്രണം വിട്ട ചരക്ക് ലോറിയിടിച്ച് ഓട്ടോറിക്ഷയും, സ്കൂട്ടറും തകർന്നു. ഇന്നലെ 1. 45 ഓടെ ചെറുതോണി പൊലീസ് സ്റ്റേഷന് സമീപം ഉണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർമർക്ക് പരിക്കേറ്റു. ഓട്ടോറിക്ഷ ഡ്രൈവർ പാറേമാവ് പുത്തൻപുരയ്ക്കൽ മധുവിന് ( 52 ) ഗുരുതരമായി പരിക്കേറ്റു. മറ്റൊരു ഓട്ടോറിക്ഷ ഡ്രൈവറായ താന്നിക്കണ്ടം വാഴയിൽ ഷാജിക്ക് മുഖത്തും പരിക്കേറ്റു. എറണാകുളം അങ്കമാലി ഭാഗത്തുനിന്നും ചരക്കുമായി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
മെഡിക്കൽ കോളജ് ഭാഗത്തുനിന്നും ബ്രേക്ക് നടഷ്ടമായി വന്ന ലോറി പൊലീസ് സ്റ്റേഷന് സമീപം ഓട്ടോറിക്ഷകളിലും സ്കൂട്ടറിലും ഇടിക്കുകയായിരുന്നു. തകർന്നത്. പാറേമാവ് ഇറക്കത്തിൽ വച്ച് നിയന്ത്രണം വിട്ട ലോറി അമിത വേഗതയിൽ ആദ്യ ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. തുടർന്ന് ചെറുതോണി ടൗണിലേയ്ക്ക് പാഞ്ഞ വാഹനം മറ്റൊരു ഓട്ടോറിക്ഷയിലും, സ്കൂട്ടറിലും ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ഒരു ഓട്ടോറിക്ഷ പൂർണമായും തകർന്നു. മറ്റൊരു ഓട്ടോറിക്ഷയ്ക്കും സ്കൂട്ടറിനും സാരമായി കേടുപാടുകളും സംഭവിച്ചു. ഇടുക്കി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

