Site iconSite icon Janayugom Online

കണ്ണൂരില്‍ ഓട്ടോറിക്ഷ കത്തി ഡ്രൈവറും യാത്രക്കാരനും വെന്തുമരിച്ചു

autorickshawautorickshaw

തലശ്ശേരി-കൂത്തുപറമ്പ് റോഡിൽ ആറാം മൈലിന് സമീപം ബസിടിച്ച് മറിഞ്ഞ ഓട്ടോറിക്ഷ തീപിടിച്ച് ഓട്ടോ ഡ്രൈവറും യാത്രക്കാരനും വെന്തുമരിച്ചു. പാനൂർ പാറാട് സ്വദേശികളായ അഭിലാഷ്, ഷജീഷ് എന്നിവരാണ് മരിച്ചത്.
ഇന്നലെ രാത്രി എട്ടരയോടെയാണ് അപകടം. സിഎൻജിയിൽ ഓടുന്നതാണ് ഓട്ടോറിക്ഷ. മൃതദേഹങ്ങൾ തലശ്ശേരി ജനറൽ ആസ്പത്രി മോർച്ചറിയിലേക്ക് മാറ്റി.

Eng­lish Sum­ma­ry: Autorick­shaw dri­ver and pas­sen­ger burnt to death in Kannur

You may also like this video

Exit mobile version