Site iconSite icon Janayugom Online

അവതാർ 2 കേരളത്തില്‍ റിലീസ് ചെയ്യില്ല; വിലക്കുമായി ഫിയോക്ക്

ജയിംസ് കാമറൂണിന്റെ ബ്രഹ്മാണ്ഡ ഹോളിവുഡ് ചിത്രം അവതാർ 2ന് കേരളത്തില്‍ റിലീസ് പ്രതിസന്ധി. തിയേറ്റർ കളക്ഷന്റെ 60 ശതമാനം ചിത്രത്തിന്റെ അണിയറപ്രവർത്തകര്‍ ചോദിക്കുന്നതിനാല്‍ സിനിമയുടെ റിലീസുമായി സഹകരിക്കില്ലെന്ന് തിയേറ്ററുടമകൾ അറിയിച്ചു. തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക്കാണ് അവതാർ 2‑ന്റെ റിലീസുമായി സഹകരിക്കേണ്ടെന്ന് നിലപാട് സ്വീകരിച്ചത്. 50–55 ശതമാനമാണ് സാധാരണ​ഗതിയിൽ അന്യഭാഷാ ചിത്രങ്ങൾക്ക് നൽകുന്നതെന്ന് ഫിയോക് അറിയിച്ചു. റിലീസിങ്ങിനായി മുൻകൂട്ടി അറിയിക്കാതെ തിയേറ്ററുകൾക്ക് നേരിട്ട് എ​ഗ്രിമെന്റ് അയയ്ക്കുകയായിരുന്നുവെന്ന് ഉടമകൾ അറിയിച്ചു.

ഫിയോക്കിന്റെ കീഴിലുള്ള 400 തിയേറ്ററുകളിലും ചിത്രം റിലീസ് ചെയ്യില്ലെന്നാണ് തീരുമാനം. തമിഴ്നാട് ഒഴികെയുള്ള സംസ്ഥാനങ്ങളിൽ വരുമാനത്തിന്റെ 50 ശതമാനമാണ് അവതാർ 2 വിന് ലഭിക്കുക. അവതാർ; ദ വേ ഓഫ് വാട്ടർ ഇന്ത്യയിൽ ആറ് ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. ഡിസംബര്‍ 16നാണ് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. 2009 ലാണ് അവതാർ ആദ്യഭാഗം പ്രദർശനത്തിനെത്തിയത്. ലോകസിനിമയുടെ ചരിത്രത്തിൽ റെക്കോര്‍ഡ് കളക്ഷന്‍ നേടിയ ചിത്രങ്ങളില്‍ ഒന്നാം സ്ഥാനം ഇന്നും അവതാറിനാണ്. പതിമൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അവതാറിന്റെ രണ്ടാം ഭാഗം എത്തുന്നത്.
2000 കോടി മുതൽമുടക്കിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

Eng­lish Summary:Avatar 2 will not release in Ker­ala; feuok with prohibition
You may also like this video

Exit mobile version