Site iconSite icon Janayugom Online

നാട്ടിലെത്തുന്ന പ്രവാസികളിൽ കോവിഡ് നെഗറ്റീവ് ആയവർക്ക് 7 ദിവസത്തെ നിർബന്ധിത കൊറന്റൈൻ ഒഴിവാക്കുക: നവയുഗം

കേന്ദ്രസർക്കാരിന്റെ പുതിയ മാനദണ്ഡം അനുസരിച്ചു, വിദേശങ്ങളിൽ നിന്നും നാട്ടിൽ വിമാനമിറങ്ങുന്ന പ്രവാസികൾ ഏഴു ദിവസത്തെ നിർബന്ധിത കൊറന്റൈനിൽ പോകണമെന്ന നിർദ്ദേശത്തിൽ നിന്നും, വിമാനത്താവളങ്ങളിൽ നടത്തുന്ന കോവിഡ് ടെസ്റ്റിൽ നെഗറ്റീവ് ആകുന്ന പ്രവാസികളെ ഒഴിവാക്കണമെന്ന് നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു. വിദേശത്തു രണ്ടു വാക്സിനും എടുത്തു, ബൂസ്റ്റർ ഡോസും എടുത്തു, 72 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ് പിസിആര്‍ ടെസ്റ്റ് സർട്ടിഫിക്കറ്റ് ഹാജരാക്കി വിമാനം കയറുകയും, നാട്ടിലെ വിമാനത്താവളങ്ങളിൽ വെച്ച് വീണ്ടും കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് ആണെന്ന് തെളിയുകയും ചെയ്യുന്ന പ്രവാസികളോട്, വീണ്ടും 7 ദിവസം കൊറന്റൈൻ ഇരിയ്ക്കണെമെന്നു പറയുന്നത്  തികഞ്ഞ അനീതിയാണ്. നാട്ടിലേയ്ക്ക് വരുന്ന പ്രവാസികൾക്ക് വലിയൊരു തിരിച്ചടിയാണ്  ഈ കൊറന്റൈൻ നിർദ്ദേശം.

വിമാനത്താവളത്തിലെ കൊറോണ ടെസ്റ്റിൽ പോസിറ്റീവ് ആയവരെ കൊറന്റൈൻ ചെയ്യുന്നതിൽ യാതൊരു തെറ്റുമില്ല. എന്നാൽ കൊറോണ നെഗറ്റീവ് ആയവരോടു ഏഴു ദിവസം  കൊറന്റൈൻ ഇരിയ്ക്കണെമെന്നു പറയുന്നത് എതിർക്കപ്പെടേണ്ട കാര്യമാണ്. കൊറോണ രോഗബാധ സൃഷ്ട്ടിച്ച സാമ്പത്തികപ്രതിസന്ധിയിൽ വിഷമിയ്ക്കുന്ന പ്രവാസികളെ സംബന്ധിച്ചിടത്തോളം, നാട്ടിൽ വെക്കേഷന് വരിക എന്നത് തന്നെ വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമായി മാറിയിരിയ്ക്കുകയാണ്. പലരും അടിയന്തര ആവശ്യങ്ങൾക്ക് മാത്രമാണ് നാട്ടിൽ വരുന്നത്. ഒന്നോ രണ്ടോ ആഴ്ച മാത്രമായി നാട്ടിലേയ്ക്ക് വരുന്നവരും അനവധിയാണ്. അവരെ സംബന്ധിച്ചിടത്തോളം ഏഴു ദിവസം കൊറന്റൈൻ എന്നത് ഒട്ടും പ്രായോഗികമല്ല. ശാസ്ത്രീയമായ ഒരു  അടിസ്ഥാനവുമില്ലാത്ത നിർദ്ദേശമാണിത്. അതിനാൽ വിമാനത്താവളങ്ങളിലെ കോവിഡ് ടെസ്റ്റിൽ നെഗറ്റീവ് ആകുന്ന പ്രവാസികളെ കൊറന്റൈൻ നിബന്ധനയിൽ നിന്നും ഒഴിവാക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടണമെന്ന് അഭ്യർത്ഥിച്ചു കൊണ്ട്, നവയുഗം കേന്ദ്രകമ്മിറ്റി, കേരള മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി.

Eng­lish Sum­ma­ry: Avoid 7 days com­pul­so­ry quar­an­tine for covid neg­a­tives among expa­tri­ates: Navayugam

You may like this video also

Exit mobile version