Site iconSite icon Janayugom Online

മധുരം മാത്രം ഒഴിവാക്കിയാല്‍ പോര; ഉപ്പ് അമിതമായാലും പ്രമേഹം ഉറപ്പ്

പഞ്ചസാരയും മധുരവും മാത്രമല്ല ഉപ്പ് അമിതമായി കഴിച്ചാലും പ്രമേഹം ഉറപ്പാണ്. യുഎസില്‍ നിന്നുള്ള പുതിയ പഠനമാണ് ഇത് കണ്ടെത്തിയത്. അത് എന്തുകൊണ്ട് എന്ന് നോക്കാം. പ്രമേഹ രോഗികളില്‍ പലരും തങ്ങളുടെ ആഹാരത്തില്‍ നിന്നും പഞ്ചസ്സാര ഒഴിവാക്കിയാലും ഉപ്പ് ഒഴിവാക്കുന്നത് വളരെ കുറവാണ്. പ്രത്യേകിച്ച് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യതയാണ് ഇവര്‍ പറയുന്നത്. യുകെയില്‍ 4 ലക്ഷണം ആളുകളില്‍ നടത്തിയ പഠനത്തിലാണ് അമിതമായിട്ടുള്ള ഉപ്പിന്റെ ഉപയോഗം പ്രമേഹത്തിലേയ്ക്ക് നയിക്കുന്നതായി ഇവര്‍ കണ്ടെത്തിയത്. 

നല്ല കൃത്യമായ അളവില്‍ ഉപ്പ് ചേര്‍ത്ത ആഹാരങ്ങള്‍ കഴിക്കാന്‍ തന്നെ നല്ല സ്വാദാണ്. ആഹാരത്തിന് സത്യത്തില്‍ രുചി വര്‍ദ്ധിപ്പിക്കുന്നതിലും അതുപോലെ രുചി നല്‍കുന്നതിനും ഉപ്പ് വലിയൊരു പങ്ക് വഹിക്കുന്നുണ്ട്. നല്ല രുചികരമായ ആഹാരം നമ്മള്‍ക്ക് ലഭിച്ചാല്‍ നമ്മള്‍ പോലും അറിയാതെ അനവധി കഴിച്ച് പോവുകയും ചെയ്യും. ഇത്തരത്തില്‍ നമ്മള്‍ അമിതമായി ആഹാരം കഴിക്കുന്നത് നമ്മളുടെ ശരീരത്തിലെ ഗ്ലൂക്കോസ് ലെവല്‍ വര്‍ദ്ധിക്കുന്നതിന് ഒരു പ്രധാന കാരണമാകുന്നുണ്ട്. ഗ്ലൂക്കോസ് വര്‍ദ്ധിച്ചാല്‍ അത് രക്തത്തിലെ പഞ്ചസ്സാരയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നു.

ഇത് പ്രമേഹത്തിലേയ്ക്ക് ഒരു വ്യക്തിയെ പതിയെ നയിക്കുന്നു. പുതിയ പഠനം പ്രകാരം മധുരം ഒഴിവാക്കി ഉപ്പ് കഴിക്കുന്ന 13,000 പേര്‍ക്ക് ടൈപ്പ് 2 പ്രമേഹം ഉള്ളതായി കണ്ടെത്തി. ഉപ്പ് ആളുകളെ കൂടുതൽ അളവിൽ ഭക്ഷണം കഴിക്കാൻ പ്രേരിപ്പിക്കും. ഇത് ശരീരഭാരം വർധിപ്പിക്കുന്നതിനും പൊണ്ണത്തടിക്കും കാരണമാകും. പാചകം ചെയ്ത ഭക്ഷണത്തിൽ സ്ഥിരമായി അധികമായി ഉപ്പ് ചേർക്കുന്നത് പ്രമേഹം വരാനുള്ള സാധ്യത വർധിപ്പിക്കുമെന്ന് ചില പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഉയർന്ന ഉപ്പ് ഉപയോഗം രക്താതിമർദ്ദത്തിന് കാരണമാകും. പ്രമേഹമുള്ളവർക്ക് രക്താതിമർദ്ദം വരാനുള്ള സാധ്യത കൂടുതലാണ്.

ഇത് ഹൃദ്രോഗം, സ്ട്രോക്ക്, വൃക്കരോഗങ്ങൾ എന്നിവയുടെ സാധ്യത വർധിപ്പിക്കുന്നു. ഉപ്പ് കൂടുതലായി കഴിക്കുന്നവർ സാധാരണയായി അമിതമായി ഉപ്പിട്ട, സംസ്കരിച്ച ഭക്ഷണങ്ങളും മറ്റും കഴിക്കാൻ സാധ്യതയുണ്ട്. ഇത്തരം ഭക്ഷണങ്ങളിൽ പലപ്പോഴും ഉയർന്ന കലോറിയും, അനാരോഗ്യകരമായ കൊഴുപ്പുകളും, പഞ്ചസാരയും അടങ്ങിയിരിക്കും. ഇത് അമിതവണ്ണം, വീക്കം തുടങ്ങിയ പ്രമേഹ സാധ്യത വർധിപ്പിക്കുന്ന ഘടകങ്ങളിലേക്ക് നയിച്ചേക്കാം.

Exit mobile version