Site iconSite icon Janayugom Online

ലഹരിക്കെതിരെ ഓട്ടന്‍തുള്ളലിലൂടെ ബോധവത്ക്കരണം

ഓട്ടൻതുള്ളലിലൂടെ ലഹരിക്കെതിരേ ഹാസ്യാത്മക ബോധവത്കരണം നടത്തി അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ വി. ജയരാജ്. എക്സൈസ് വിമുക്തി മിഷനും തലയോലപ്പറമ്പ് ഡിബി കോളേജ് കൗൺസലിങ് സെന്ററും ഐക്യുഎസിയും എൻഎസ്എസ്, എൻസിസി യൂണിറ്റുകളും ചേർന്നാണ് പരിപാടി നടത്തിയത്.

ലഹരിയിലൂടെ വരുന്ന ചതിക്കുഴികളെക്കുറിച്ചും ലഹരിപദാർഥങ്ങൾ ഉണ്ടാക്കുന്ന ദുരന്തങ്ങളെക്കുറിച്ചും ഓട്ടൻതുള്ളലിലൂടെ ബോധവത്‌കരിച്ചു. പരിപാടി പ്രിൻസിപ്പൽ ഡോ ആർ അനിത ഉദ്ഘാടനംചെയ്തു. ഐക്യുഎസി കോഡിനേറ്റർ ഡോ ജി ഹരി നാരായണൻ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് പ്രൊഫസർ ലിനി മറിയം മാത്യു, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ ടി ആർ. രജിത്ത്, കൗൺസിലർ കെ കെ ഹണിമോൾ, അമൃത എന്നിവർ പ്രസംഗിച്ചു.

Exit mobile version