Site icon Janayugom Online

രണ്ട് ഡോസ് വാക്സിനെടുത്തവര്‍ക്കും പുതിയ കോവിഡ് വകഭേദം; രാജ്യത്ത് ആശങ്ക

രണ്ട് ഡോസ് വാക്സിനെടുത്ത ആറ് പേരില്‍ എവൈ.4 വകഭേദം സ്ഥിരീകരിച്ചു. മധ്യപ്രദേശിലെ ഇന്‍ഡോര്‍ ജില്ലയിലാണ് കോവിഡ് വാക്സിനേഷൻ പൂര്‍ത്തിയായ ആറ് പേരില്‍ എവൈ.4 വകഭേദം കണ്ടെത്തിയത്. കോവിഡ് മഹാമാരിയുടെ ആരംഭം മുതല്‍ കഴിഞ്ഞ 19 മാസത്തിനിടെ ഇതാദ്യമായാണ് എവൈ.4 വകഭേദം കണ്ടെത്തുന്നത്. 

രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് നടത്തിയ സാമ്പിള്‍ പരിശോധനയിലാണ് ആറ് പേരിലും എവൈ.4 വകഭേദം വകഭേദം കണ്ടെത്തിയത്. ഇവര്‍ രണ്ട് ഡോസ് വാക്സിനെടുത്തവരാണെന്നും ചികിത്സയ്ക്ക ശേഷം പൂര്‍ണമായി രോഗമുക്തരായെന്നും ചീഫ് മെഡിക്കല്‍ ഓഫീസറായ ബി എസ് സൈത്യ പറഞ്ഞു. രോഗം സ്ഥീരീകരിച്ചവരുമായി 50ലധികം പേര്‍ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും എന്നാല്‍ പരിശോധനയില്‍ ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോവിഡ് മഹാമാരിയുെട പ്രാരംഭഘട്ടത്തില്‍ മധ്യപ്രദേശില്‍ ഏറ്റവും കൂടുതല്‍ രോഗികളെ സ്ഥിരീകരിച്ചരുന്നത് ഇൻഡോര്‍ ജില്ലയിലായിരുന്നു. ഇതുവരെ 1,53,202 പേര്‍ക്കാണ് ജില്ലയില്‍ ആകെ രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ രോഗികളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞു വരുന്ന സാഹചര്യത്തിലാണ് പുതിയ വകഭേദം ആശങ്ക സൃഷ്ടിക്കുന്നത്.

Eng­lish Sum­ma­ry : ay4 vari­ant found in com­plete­ly vac­ci­nat­ed persons

You may also like this video :

Exit mobile version