Site iconSite icon Janayugom Online

ആയത്തുള്ള അലി ഖമനേയിയുടെ കൊട്ടാരം തകർന്നു; ദൃശ്യങ്ങൾ പുറത്ത്

ശനിയാഴ്ച ടെഹ്‌റാനിൽ നടന്ന ഇസ്രയേൽ‑യുഎസ് സംയുക്ത ആക്രമണങ്ങളുടെ ലക്ഷ്യം ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി ആയിരുന്നുവെന്ന് വാർത്താ ഏജൻസിയായ എഎഫ്‌പിയെ ഉദ്ധരിച്ച് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും ലക്ഷ്യങ്ങളിൽ ഉൾപ്പെട്ടിരുന്നതായാണ് റിപ്പോർട്ട്. ഖമനേയിയുടെ ഓഫീസുകൾക്ക് സമീപമാണ് ആദ്യ ആക്രമണങ്ങൾ നടന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഖമനേയി ടെഹ്‌റാനിൽ ഇല്ലായിരുന്നുവെന്നും സുരക്ഷിതമായ ഒരിടത്തേക്ക് മാറ്റിയിരുന്നുവെന്നും റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഖമനേയിയുടെ കൊട്ടാരം പൂർണമായി തകർന്നതായി ചാനൽ 12 റിപ്പോർട്ട് ചെയ്തു. ഖമനേയി അവിടെയുണ്ടായിരുന്നോ എന്ന് വ്യക്തമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ആക്രമണങ്ങളിൽ ഇറാനിലെ എല്ലാ പ്രധാന നേതാക്കളെയും ലക്ഷ്യമിട്ടതായും റിപ്പോർട്ട് പറയുന്നു. ഖമനേയിയുടെ കൊട്ടാരം ആക്രമണത്തിൽ തകർന്നതിന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.

Exit mobile version