Site icon Janayugom Online

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ; രാം ലല്ലയുടെ പൂര്‍ണചിത്രം പുറത്ത്

രാമക്ഷേത്ര പ്രതിഷ്ഠ നടത്താന്‍ മൂന്ന് ദിവസം മാത്രം ബാക്കി നില്‍ക്കെ രാം ലല്ലയുടെ പൂര്‍ണ ചിത്രം പുറത്ത് വിട്ടു. സ്വര്‍ണവില്ലും അമ്പുമേന്തിയരീതിയിലാണ് വിഗ്രഹം. ശ്രീരാമന് അഞ്ചുവയസുള്ളപ്പോഴുള്ള രുപം പ്രതിഷ്ഠിക്കുന്നത്. മൈസൂര്‍ സ്വദേശിയായ ശില്‍പി അരുണ്‍ യോഗിരാജാണ് 51 ഇഞ്ച് നീളമുള്ള രാമവിഗ്രഹം കല്ലില്‍ കൊത്തിയെടുത്തത്. വിഗ്രഹം ക്ഷേത്രത്തില്‍ സ്ഥാപിക്കുകയും ചെയ്തു. ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നെങ്കിലും കണ്ണുകള്‍ തുണികൊണ്ട് മറച്ച നിലയിലായിരുന്നു. ശ്രീരാമവിഗ്രഹത്തിലെ അമ്പും വില്ലും സ്വര്‍ണത്തിന്റെതാണ്.

അതേസമയം, രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയില്‍ അയോധ്യ കേസില്‍ വിധി പ്രസ്താവിച്ച ജഡ്ജിമാര്‍ക്കും ക്ഷണം ലഭിച്ചു. കേസില്‍ വിധി പറഞ്ഞ സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ ജഡ്ജിമാര്‍ക്കാണ് പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചത്. ഭരണഘടനാ ബെഞ്ചിലുണ്ടായിരുന്ന മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, മുന്‍ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ, നിലവിലെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, വിരമിച്ച ജഡ്ജിമാരായ അശോക് ഭൂഷണ്‍, എസ് അബ്ദുള്‍ നസീര്‍ എന്നിവര്‍ക്കാണ് ക്ഷണം ലഭിച്ചിട്ടുള്ളത്. അയോധ്യ കേസില്‍ 2019 ല്‍ വിധി പ്രസ്താവിച്ച ഭരണഘടനാ ബെഞ്ചിലെ അംഗങ്ങളായിരുന്നു ഇവര്‍.

Eng­lish Summary;Ayodhya Ram Tem­ple Ded­i­ca­tion; The full movie of Ram Lal­la is out
You may also like this video

Exit mobile version