Site iconSite icon Janayugom Online

ആയുർവേദ സീനിയർ ഫാക്കൽറ്റീസ് ആന്റ് റിസർച്ചേഴ്സ് അസോസ്സിയേഷന്‍ വാര്‍ഷിക സമ്മേളനം

കേരളത്തിലെ ആയുർവേദ കോളേജുകളിലെ സർവീസിൽ നിന്നും വിരമിച്ച അദ്ധ്യാപകരുടെ കൂട്ടായ്മയായ ആയുർവേദ സീനിയർ ഫാക്കൽറ്റീസ് ആന്റ് റിസർച്ചേഴ്സ് അസോസ്സിയേഷന്റെ വാർഷിക സമ്മേളനം ഹൊറൈസൺ ഹോട്ടലില്‍ നടന്നു.സൂര്യാ കൃഷ്ണ മൂർത്തി ഉത്ഘാടനം ചെയ്തു.

പ്രസിഡന്റ് ഡോ കെ ജ്യോതിലാല്‍ അദ്ധ്യക്ഷത വഹിച്ചു. അഖിലകേരള ഗവ.ആയുർവേദ കോളേജ് അദ്ധ്യാപക സംഘടന ജനറൽ സെക്രട്ടറി ഡോ.ബിജു മോൻ ആശംസാ പ്രസംഗം നടത്തി.75 വയസ്സ് കഴിഞ്ഞ റിട്ടയർഡ് അദ്ധ്യാപകർക്കുളള ഉപഹാരം കൃഷ്ണമൂർത്തികൈമാറി.സമ്മേളനത്തിൽ ജനറൽ സെക്രട്ടറി ഡോ.ജി.ചന്ദ്രകുമാർ സ്വാഗതവും, ഡോ ജോൺ കെ ജോർജ് കൃതജ്ഞതയും പറഞ്ഞു

സമ്മേളനം പ്രസിഡന്റായി ഡോ ജ്യോതി ലാലിനെയും ജനറൽ സെക്രട്ടറിയായി ഡോ ചന്ദ്രകുമാറിനെയും ട്രഷററായി ഡോ കെ താജുദ്ദീൻ കുട്ടിയേയും വീണ്ടും തെരഞ്ഞെടുത്തു.ചലച്ചിത്രപിന്നണി ഗായകൻ പട്ടം സനിത് ഗാനം ആലപിച്ചു. 

Exit mobile version