Site iconSite icon Janayugom Online

ആയുർവേദ ചികിത്സാ കേന്ദ്രങ്ങളെ ജനകീയവും രോഗീ സൗഹൃദവുമാക്കും: വീണാ ജോർജ്

ആയുർവേദ ചികിത്സാ കേന്ദ്രങ്ങളെ നവീകരണത്തിലൂടെ ജനകീയവും രോഗീസൗഹൃദവുമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കേരള സ്റ്റേറ്റ് ഗവ. ആയുർവേദ മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷന്റെ ( കെഎസ്ജിഎഎംഒ എ) 39-ാം സംസ്ഥാന സമ്മേളനം ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. 

എറണാകുളം ഗോകുലം കൺവെൻഷൻ സെന്ററിൽ നടന്ന സമ്മേളനത്തിൽ വ്യവസായ മന്ത്രി പി രാജീവ് മുഖ്യാതിഥിയായി. കരിയർ അഡ്വാൻസ്മെന്റ് നിർദ്ദിഷ്ട അനുകൂല്യങ്ങളോടെ പുനഃസ്ഥാപിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. ഇരു സംഘടനകളായി പ്രവർത്തിച്ചിരുന്നവർ ഒന്നാകുന്ന ലയന പ്രഖ്യാപനം കൊച്ചി മേയർ അഡ്വ. എം അനിൽകുമാർ നിര്‍വഹിച്ചു.
സമ്മേളനത്തോടനുബന്ധിച്ച് അസോസിയേഷൻ ഏർപ്പടുത്തിയ വിവിധ പുരസ്കാരങ്ങൾ ടി ജെ വിനോദ് എംഎൽഎയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടനും നിര്‍വഹിച്ചു.

സംസ്ഥാന പ്രസിഡന്റ് ഡോ. പി ജയറാം അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. വി ജെ സെബി, കേരള ആരോഗ്യ സർവകലാശാല രജിസ്ട്രാർ ഡോ എസ് ഗോപകുമാർ, എഎംഎഐ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. കെ സി അജിത്കുമാർ, റിട്ട മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ഡോ. എസ് സത്യശീലൻ, ഡോ. ഡി രാമനാഥൻ, ഡോ. സുനിൽ ജോൺ, ഡോ. ഷിനോജ് രാജ്, ഡോ. സെറീന സലാം, ഡോ. നിഷ കെ എന്നിവർ സംസാരിച്ചു. 

സമകാലിക രോഗാതുരതയിലെ പൊതുജനാരോഗ്യ ഇടപെടലുകൾ എന്ന വിഷയത്തിൽ നടന്ന സംവാദത്തിൽ റിട്ടയേർഡ് ജില്ലാ മെഡിക്കൽ ഓഫിസര്‍ ഡോ. എ പി ശ്രീകുമാർ വിഷയാവതരണം നടത്തി. ഡോ. സാദത്ത് ദിനകർ, ഡോ. ഫ്രാങ്കോ ജെയിംസ് എന്നിവർ സംസാരിച്ചു.
സംസ്ഥാന പ്രസിഡന്റായി ഡോ. പി ജയറാം, വൈസ് പ്രസിഡന്റുമാരായി ഡോ. എം എസ് നൗഷാദ്, ഡോ. ജിൻഷിദ് സദാശിവൻ, ജനറൽ സെക്രട്ടറിയായി ഡോ. വി ജെ സെബി, ജോയിന്റ് സെക്രട്ടറിമാരായി ഡോ. കെ നിഷ, ഡോ. എസ് ഷൈൻ, ഡോ. ബിജോയ്, ഡോ. ജയരാജ്, ട്രഷററായി ഡോ. ഹരികുമാർ നമ്പൂതിരി എന്നിവരെയും സമ്മേളനം തിരഞ്ഞെടുത്തു. 

Exit mobile version