Site iconSite icon Janayugom Online

ബിജെപിയും , കോണ്‍ഗ്രസും ഒരേ നാണയത്തിന്‍റെ രണ്ട് വശങ്ങളാണെന്ന് അസറുദ്ദീന്‍ ഒവൈസി

ബിജെപിയും,കോണ്‍ഗ്രസും ഒരേ നാണയത്തിന്‍റെ രണ്ട് വശങ്ങളാണെന്ന് എഐഎംഐഎം നേതാവ് അസറുദ്ദീന്‍ ഒവൈസി അഭിപ്രായപ്പെട്ടു. അടുത്ത് നടക്കുന്ന രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഓള്‍ ഇന്ത്യാ മസ്ജിദ്-ഇ-ഇത്തേഹാദ്ദുല്‍ മുസ്ലീമീന്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. രാജസ്ഥാനില്‍ ആദ്യമായാണ് എഐഎംഐഐഎം രാഷട്രീയ പോരാട്ടത്തിന് ഇറങ്ങുന്നത്. അശോക് ഗലോത്തും, ബിജെപി നേതാവ് വസുന്ധരരാജതെയും സഹോദരങ്ങളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നിലവിലെ മൂന്ന് കോണ്‍ഗ്രസ് മണ്ഡലങ്ങളിലേക്കാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. തങ്ങള്‍ ന്യൂനപക്ഷമായി നിലനില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ശക്തമായി മുന്നോട്ട് വരുമെന്നും ഒവൈസി വോട്ടര്‍മാരോട് പറഞ്ഞു. ജയ്പൂരിലെ ഹവാ മഹല്‍, സിക്കാറിലെ ഫത്തേപൂര്‍, ഭരത്പൂരിലെ കമാന്‍ എന്നീ മണ്ഡലങ്ങളിലാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. 

തെരഞ്ഞെടുപ്പിലേക്ക് കൂടുതല്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംസ്ഥാന പാര്‍ട്ടി പ്രസിഡന്റ് ജമീല്‍ ഖാന്‍ ജയ്പൂരിലെ ഹവാ മഹല്‍ സീറ്റിലും ജാവേദ് അലി ഖാന്‍ സിക്കാറിലെ ഫത്തേപൂരിലും ഇമ്രാന്‍ നവാബ് ഭരത്പൂരിലെ കാമനിലുമാണ് മത്സരിക്കുന്നത്.സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന ദാരിദ്ര്യം, നിരക്ഷരത, നസീര്‍-ജുനൈദ് കേസ്, വിദ്വേഷ കുറ്റകൃത്യങ്ങള്‍, ന്യൂന പക്ഷങ്ങളോടുള്ള അവഗണന എന്നിവയെല്ലാം നാടിന്റെ അന്തരീക്ഷത്തെ ഇരുട്ടിലാക്കുന്നുവെന്നും ഒവൈസി പറഞ്ഞു.

സംസ്ഥാനത്ത് 60 ശതമാനം മുസ്ലിം കുട്ടികളില്‍ 37 ശതമാനം കുട്ടികളും നിരക്ഷരരാണെന്നും അതിന് ഉത്തരവാദി ആരാണെന്നുള്ള ചോദ്യവും ഒവൈസി ഉയര്‍ത്തി.രാഷ്ട്രീയ നേതൃത്വത്തിലെത്താന്‍ മുസ്ലിം സമുദായം ഐക്യത്തോടെ നില്‍ക്കണമെന്നും ഒരു നേതാവിനെയെങ്കിലും നിയമസഭയിലേക്ക് അയക്കണമെന്നും ഒവൈസി ആവശ്യപ്പെട്ടു.തെലങ്കാനയിലെ 2,200 കോടിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ രാജസ്ഥാനില്‍ ന്യൂനപക്ഷ ബജറ്റ് 250 കോടി മാത്രമാണുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഘന്‍ഡീക്കയിലെ നസീര്‍ – ജുനൈദിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ ഗലോത്തിന് എന്തുകൊണ്ടാണ് ഒരു മാസം വേണ്ടി വന്നതെന്ന് അദ്ദേഹം ചോദ്യമുയര്‍ത്തി. രാജസ്ഥാനിലെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 39 ശതമാനം വോട്ടാണ് ലഭിച്ചതെന്നും അതില്‍ 11 ശതമാനം വോട്ടും ന്യൂനപക്ഷത്തിന്റെ ആണെന്നും അദ്ദേഹം പറഞ്ഞു.നിങ്ങളും നിങ്ങളുടെ വോട്ടും എവിടേക്കും പോവില്ലെന്ന് അവര്‍ക്കറിയാം, പക്ഷെ ഇത് ആവര്‍ത്തിക്കുന്നത് ശരിയല്ല, ഒവൈസി ന്യൂനപക്ഷ വോട്ടര്‍മാരോട് പറഞ്ഞു

Eng­lish Summary:
Azharud­din Owaisi said that BJP and Con­gress are two sides of the same coin

You may also like this video:

Exit mobile version