Site icon Janayugom Online

അഴീക്കല്‍ ബോട്ടപകടം: മരിച്ചവരുടെ കുടുംബത്തിന് 10,000 രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി സജി ചെറിയാന്‍

saji cheriyan

അഴീക്കല്‍ മത്സ്യബന്ധന ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരമായി 10,000 രൂപ അടിയന്തര ധനസഹായം അനുവദിക്കുമെന്ന് തുറമുഖം വകുപ്പ് മന്ത്രി സജി ചെറിയാന്‍. അപകടത്തില്‍ പരിക്കേറ്റവരെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ സന്ദർശിച്ചശേഷം മാധ്യമങ്ങളുമായി സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

മരണമടഞ്ഞവരുടെ കുടുംബത്തിന് 10,000 രൂപയും പരിക്കേറ്റവർക്ക് 5000 രൂപ വീതവും അടിയന്തര സഹായമായി നൽകുമെന്ന് മന്ത്രി പറഞ്ഞു. ശക്തമായ തിരയിൽപ്പെട്ടാണ് ആലപ്പുഴ ആറാട്ടുപുഴ സ്വദേശിയുടെ ഓംകാരം എന്ന വള്ളം മറിഞ്ഞ് 4 പേർ മരണമടഞ്ഞത് . 12 പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുനിൽ ദത്ത്, തങ്കപ്പൻ, സുദേവൻ, ശ്രീകുമാർ എന്നിവരാണ് മരണപ്പെട്ടത്. മറ്റ് വള്ളങ്ങളിലെ മത്സ്യതൊഴിലാളികളും കോസ്റ്റൽ, മറൈൻ ടീം ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Eng­lish Sum­ma­ry: Azhikkal boat acci­dent: Will pay Rs 10,000 com­pen­sa­tion to the fam­i­lies of the dead, Min­is­ter Saji Cherian

You may like this video also

Exit mobile version