യുദ്ധത്തിന്റെ തീവ്രതയിൽ ഏകനായി ഒരു വളർത്തുനായ! ആളൊഴിഞ്ഞ പാർപ്പിടം കാതടപ്പിക്കുന്ന ശബ്ദഘോഷങ്ങൾ അഴിച്ചു കളഞ്ഞ തുടലിൽ അനാഥത്വത്തിന്റെ മണം കർഫ്യൂവിലെ വിജനത പോലെ, വിശന്നൊട്ടിയ വയർ കുരച്ചു തളർന്ന ജീവിതം നിശബ്ദമായി കാത്തിരിക്കുന്നു യുദ്ധം കയർ മുറുക്കിയ മരണം!