അഫ്ഗാനില്‍ താലിബാൻ ഭരണം പിടിച്ചടക്കിയതിനു പിന്നാലെ രാജ്യത്ത് നിന്ന് രക്ഷപ്പെടുന്നതിനിടെ യുഎസ് സൈനികന് കൈമാറിയ കുഞ്ഞിനെ തിരഞ്ഞ് മാതാപിതാക്കള്‍. അഫ്ഗാൻ പൗരന്മാരായ മിര്‍സ അലിയും ഭാര്യയുമാണ് രണ്ട് മാസം പ്രായമുളള കുഞ്ഞിന് വേണ്ടി തിരച്ചില്‍ നടത്തുന്നത്. സൊഹൈൽ എന്നാണ് രണ്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ പേര്. ആഗസ്റ്റ് 19 ന് രാജ്യം വിടാൻ കാബൂൾ എയർപോർട്ടിൽ എത്തിയതായിരുന്നു ഇവർ. അമേരിക്കയുടെ വിമാനത്തിൽ കയറി രക്ഷപ്പെടാൻ വന്നവരുടെ തിക്കും തിരക്കുമായിരുന്നു എയർപോർട്ടിനു മുന്നിൽ. കൈക്കുഞ്ഞിനു പുറമെ 16,9,6,3 വയസ്സുകളിലുള്ള തങ്ങളുടെ നാല് കുട്ടികളും ഇവരോടൊപ്പമുണ്ടായിരുന്നു. തിക്കിലും തിരക്കിലും കൈക്കുഞ്ഞിനെ വീഴാതെ കൈയ്യിൽ വെക്കാൻ ഇവർ പാടുപെട്ടു.
ഇതിനിടയിലാണ് എയർപോർട്ടിന്റെ മതിലിനു മുകളിൽ നിന്ന് ഒരു യുഎസ് സൈനികൻ സഹായിക്കണോ എന്ന് ചോദിച്ചത്. കുഞ്ഞിന് അപകടം പറ്റാതിരിക്കാൻ ഇവർ സൈനികന്റെ കൈയ്യിൽ കുഞ്ഞിനെ നൽകി. അഞ്ച് മീറ്റർ മാത്രം മാത്രം അകലെയുള്ള എയർപോർട്ട് എൻട്രൻസിൽ എത്തിയിട്ട് കുഞ്ഞിനെ തിരികെ വാങ്ങാമെന്നാണ് കരുതിയത്. എന്നാൽ തിക്കും തിരക്കും കാരണം അര മണിക്കൂറിലധികം കഴിഞ്ഞതിനു ശേഷമാണ് ഇവർക്ക് ഉള്ളിലേക്ക് കടക്കാനായത്. എന്നാൽ എയർപോർട്ടിനുള്ളിലെത്തിയപ്പോൾ തങ്ങളുടെ കുഞ്ഞിനെ കൈമാറിയ സൈനികനെ കാണാനില്ലായിരുന്നു.
അതേസമയം, കുട്ടിയെ കണ്ടെത്താനുളള എല്ലാ ശ്രമങ്ങളും അമേരിക്കൻ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നുണ്ട്. കുട്ടിയെ കാണാതായത് അമേരിക്കയ്ക്ക് പുറത്ത് വെച്ചായതിനാല്‍, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന യു.എസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിയുടെ വക്താവും പ്രതിരോധ വകുപ്പിന്റെ വക്താവും വിഷയങ്ങള്‍ അവലോകനം ചെയ്യുന്നുണ്ട്.
ENGLISH SUMMARY: Baby handed to US soldiers in chaos of Afghanistan airlift still missing
YOU MAY ALSO LIKE THIS VIDEO