ക്രിസ്മസ് — പുതുവത്സര അവധിക്കാലം ആഘോഷമാക്കി മാറ്റിയ കുവൈറ്റിലെ ഇന്ത്യൻ പ്രവാസി വിദ്യാർത്ഥികൾ വീണ്ടും ക്ലാസ് മുറികളിലേക്ക്. രണ്ടാഴ്ചയിലേറെ നീണ്ടുനിന്ന ക്രിസ്തുമസ് പുതുവത്സര അവധിക്ക് ശേഷം കുവൈറ്റിലെ മിക്ക ഇന്ത്യൻ സ്കൂളുകളും നാളെ (2026 ജനുവരി 4, ഞായറാഴ്ച) മുതൽ പുനരാരംഭിക്കും.
കുവൈറ്റിലെ തണുപ്പ് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കുട്ടികളുടെ ആരോഗ്യകാര്യത്തിൽ പ്രത്യേക ശ്രദ്ധ കരുതേണ്ടതുണ്ട് . സ്കൂളുകൾ തുറക്കുന്നതോടെ നാളെ മുതൽ റോഡുകളും സജീവമാകും.
മിക്ക സ്കൂളുകളിലും വരും മാസങ്ങളിൽ വാർഷിക പരീക്ഷകളും ബോർഡ് പരീക്ഷകളും നടക്കാനിരിക്കുന്നതിനാൽ, അവധി കഴിഞ്ഞ് തിരിച്ചെത്തുന്ന വിദ്യാർത്ഥികൾക്ക് ഇനി പഠനത്തിരക്കിന്റെ നാളുകളാണ്.

