Site iconSite icon Janayugom Online

ബിസിസിഐക്ക് തിരിച്ചടി; ഐപിഎൽ ടീമായിരുന്ന കൊച്ചി ടസ്‌കേഴ്സിന് 538 കോടി നൽകണം

ഐപിഎൽ ടീമായിരുന്ന കൊച്ചി ടസ്‌കേഴ്സിന് കേരളക്ക് ബിസിസിഐ 538 കോടി രൂപ നൽകണമെന്ന വിധി ശരിവെച്ച് ബോംബെ ഹൈകോടതി. ആർബിട്രൽ ട്രിബ്യൂണലിന്‍റെ വിധി ഹൈകോടതി ശരിവെക്കുകയായിരുന്നു. ടീം ഉടമകളായ റെണ്ടേവൂ സ്പോർട്സ് വേൾഡിന് 153.34 കോടിയും കൊച്ചി ക്രിക്കറ്റ് പ്രൈവറ്റ് ലിമിറ്റഡിന് 385.5 കോടിയും നഷ്ടപരിഹാരമായി നൽകണമെന്നാണ് വിധി.

ഐപിഎല്ലിൽ ഒരു സീസൺ മാത്രം കളിച്ച ടീമാണ് കൊച്ചി ടസ്കേഴ്സ് കേരള. കരാർ ലംഘനം ആരോപിച്ച് 2011ൽ ബിസിസിഐ ടീമിനെ ലീഗിൽ നിന്ന് പുറത്താക്കുകയായിരുന്നു. ഇതിനെതിരെ ടീം ഉടമകളായ റെണ്ടേവൂ സ്പോർട്സ് വേൾഡും കൊച്ചി ക്രിക്കറ്റ് പ്രൈവറ്റ് ലിമിറ്റഡും (കെ.സി.പി.എൽ) തർക്കപരിഹാര കോടതിയെ സമീപിച്ചത്. ഐപിഎൽ പ്രവേശനത്തിന് ടസ്കേഴ്സ് നൽകിയ ബാങ്ക് ഗാരന്റി തുക ബിസിസിഐ ഏകപക്ഷീയമായി ഈടാക്കിയിരുന്നു.
പിന്നാലെ തർക്കപരിഹാര കോടതി ടസ്കേഴ്സിന് നഷ്ടപരിഹാരം നൽകണമെന്ന് 2015ൽ വിധിച്ചു. വർഷം 18 ശതമാനം പലിശയോടെയാണ് നഷ്ടപരിഹാരം നൽകേണ്ടിയിരുന്നത്. ഇതിനെതിരെ ബിസിസിഐ ബോംബെ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ആർബിട്രൽ ട്രിബ്യൂണലിന്‍റെ വിധിയിൽ ഇടപെടേണ്ടതില്ലെന്ന് വ്യക്തമാക്കിയ ഹൈകോടതി ബിസിസിഐയുടെ ഹരജി തള്ളുകയായിരുന്നു.

Exit mobile version