Site iconSite icon Janayugom Online

സൗബിൻ ഷാഹിറിന് തിരിച്ചടി; ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയുള്ള ഹര്‍ജി തള്ളി ഹൈക്കോടതി

‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിയായ നടനും നിർമ്മാതാവുമായ സൗബിൻ ഷാഹിറിന് തിരിച്ചടി. ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടിയുള്ള അദ്ദേഹത്തിന്റെ ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളി. വിദേശയാത്രയ്ക്ക് അനുമതി നൽകണമെന്നാവശ്യപ്പെട്ടാണ് സൗബിൻ നേരത്തെ എറണാകുളം മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. വിദേശത്ത് നടക്കുന്ന അവാർഡ് ഷോയിൽ പങ്കെടുക്കാനായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. എന്നാൽ, മജിസ്‌ട്രേറ്റ് കോടതി ഈ ഹർജി തള്ളിയിരുന്നു. ഇതിനെതിരെയാണ് സൗബിൻ ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്.

Exit mobile version