Site iconSite icon Janayugom Online

വനിതാ മന്ത്രിക്കെതിരെ മോശം പരാമർശം; ബിജെപി നേതാവ് അറസ്റ്റിൽ

കർണാടകയിൽ വനിതാ മന്ത്രിക്കെതിരെ മോശം പരാമർശം ബിജെപി നേതാവ് അറസ്റ്റിൽ. നിയമനിർമാണ കൗൺസിൽ ചർച്ചയ്ക്കിടെ മോശം പരാമർശം നടത്തിയെന്ന മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കറുടെ പരാതിയിൽ ബിജെപി മുൻ ദേശീയ ജനറൽ സെക്രട്ടറിയുമായ സി ടി രവിയെ ആണ് പൊലീസ് അറസ്റ്റ് ചെയ്‌തത്‌ . സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ ലക്ഷ്മി ഹെബ്ബാള്‍ക്കർക്കെതിരെ സിടി രവി സംസാരിച്ചുവെന്നാണ് കോണ്‍ഗ്രസ് നേതൃത്വം ആരോപിക്കുന്നത്. 

ഇതിന് പിന്നാലെ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. അമിത് ഷായുടെ അംബേദ്കര്‍ വിരുദ്ധ പരാമര്‍ശത്തില്‍ കര്‍ണാടക നിയമസഭയില്‍ പ്രതിഷേധം തുടരുന്നതിനിടെ രാഹുല്‍ ഗാന്ധി മയക്കുമരുന്നിന് അടിമയാണെന്ന് സി ടി രവി ആക്ഷേപിച്ചിരുന്നു. തുടർന്നുണ്ടായ വാക്കേറ്റത്തില്‍ വനിതാ മന്ത്രിയെ ആക്ഷേപിച്ചു എന്നാണ് ആരോപണം. സിദ്ധരാമയ്യ മന്ത്രിസഭയിലെ ഏക വനിതാ അംഗമാണ് അവർ. 

Exit mobile version