Site iconSite icon Janayugom Online

പുരി ജഗന്നാഥ ക്ഷേത്രത്തിലെ ബഹുദ യാത്രയക്ക് ഇന്ന് തുടക്കമാകും.

ഒഡിഷയിലെ പുതി ജഗന്നാഥ ക്ഷേത്രത്തിലെ ബഹുദ യാത്രയില്‍ പങ്കെടുക്കുന്നതിനായി ഭക്തര്‍ എത്തിത്തുടങ്ങി.അനയിന്ത്രിതമായ ജനപ്രവാഹം കണക്കിലെടുത്ത് വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് ക്ഷേത്രത്തിലും പരിസര പ്രദേശങ്ങളിലും ഒരുക്കിയിരിക്കുന്നത്.ഭഗവാന്‍ ജഗന്നാഥന്‍റെയും അദ്ദേഹത്തിന്‍റെ സഹോദരങ്ങളായ സുഭദ്രയുടെയും ബലഭദ്രന്‍റെയും 9 ദിവസത്തെ യാത്രക്ക് അവസാനം കുറിക്കുന്ന ആഘോഷമായാണ് ബഹുദ യാത്രയെ കണക്കാക്കുന്നത്.

ഇവരുടെ 3 വിഗ്രഹങ്ങളും ഭക്തര്‍ വലിക്കുന്ന 3 രഥങ്ങളിലായി ശ്രീ മന്ദിറില്‍ നിന്നും ഗുണ്ഡിച ക്ഷേത്രത്തിലേക്ക് എത്തുന്നു.മടക്കയാത്രയില്‍ രഥങ്ങള്‍ കുറച്ച് നേരത്തേക്ക് മൗസിമ എന്ന ക്ഷേത്രത്തില്‍ ഇറക്കി വയ്ക്കുന്നു.ജൂലെ7നാണ് ഒഡിഷ പുരിയില്‍ നിന്നും രഥയാത്രയ്ക്ക് തുടക്കമായത്.ലക്ഷക്കണക്കിന് ഭക്തര്‍ പങ്കെടുത്ത രഥയാത്രയുടെ ആദ്യ ദിവസം രാഷ്ട്രപതി ദ്രൗപതി മുര്‍മുവും പങ്കെടുത്തിരുന്നു.

Eng­lish Summary;Bahuda Yatra at Puri Jagan­nath Tem­ple will begin today

You may also like this video

Exit mobile version