നടി ആക്രമണക്കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. സിം വിവരങ്ങള്‍ കോടതിയില്‍ നല്‍കണം. മാധ്യമങ്ങളോട് സംസാരിക്കരുത്. ഒരു ഫോണ്‍ മാത്രമേ ഉപയോഗിക്കാവു.
ഏഴര വര്‍ഷത്തിനുശേഷമാണ് പള്‍സര്‍ സുനിയ്ക്ക് ജാമ്യം ലഭിക്കുന്നത്. രണ്ട് ആള്‍ ജാമ്യം, രണ്ട് ലക്ഷം രൂപയുടെ ബോണ്ട് എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.