Site iconSite icon Janayugom Online

ജാമ്യാപേക്ഷയെ എതിര്‍ത്തു: അഭിഭാഷകയെ കൊ ലപ്പെടുത്തി കനാലില്‍ തള്ളി

mohinimohini

ഉത്തര്‍പ്രദേശില്‍ അഭിഭാഷകയെ തട്ടിക്കൊണ്ടുപോയി കനാലില്‍ തള്ളിയ കേസില്‍ ആറുപേര്‍ അറസ്റ്റിലായി. ഉത്തര്‍പ്രദേശിലെ കസ്ഗഞ്ചില്‍ സെപ്റ്റംബര്‍ മൂന്നാം തീയതിയാണ് സംഭവം. മോഹിനി തോമറി(40)നെയാണ് അഭിഭാഷകൻ കൂടിയായ മുസ്തഫ കാമിലും (60) മക്കളുമുള്‍പ്പെടെ ആറുപേര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. മുസ്തഫയുടെ മക്കളായ അസദ് മുസ്തഫ(25) ഹൈദര്‍ മുസ്തഫ(27) സല്‍മാന്‍ മുസ്തഫ(26) എന്നിവരെയും അഭിഭാഷകരായ മുനാജിര്‍ റാഫി(45) കേശവ് മിശ്ര(46) എന്നിവര്‍ ചേര്‍ന്നാണ് മോഹിനിയെ കൊലപ്പെടുത്തിയത്.

അന്വേഷണത്തിനൊടുവില്‍ പ്രതികളെ അറസ്റ്റ് ചെയ്തു. കസ്ഗഞ്ചിലെ കോടതിവളപ്പിന് പുറത്തുനിന്ന് മോഹിനിയെ തട്ടിക്കൊണ്ടുപോയ സംഘം അജ്ഞാതകേന്ദ്രത്തിലെത്തിച്ച് അഭിഭാഷകയെ കൊലപ്പെടുത്തുകയായിരുന്നു. കോടതിയില്‍ ജാമ്യാപേക്ഷയെ എതിര്‍ത്തതിന്റെ പേരില്‍ പ്രതികള്‍ നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നതായും ഭര്‍ത്താവ് മൊഴി നല്‍കിയിരുന്നു. മുസ്തഫ കാമിലിന്റെ മക്കള്‍ പ്രതികളായ കേസില്‍ മോഹിനി ഇവരുടെ ജാമ്യാപേക്ഷയെ എതിര്‍ത്തിരുന്നു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പരാതി. മോഹിനിയുടെ ഭര്‍ത്താവിന്റെ പരാതിയിലാണ് മുസ്തഫ കാമില്‍ അടക്കമുള്ളവരെ പൊലീസ് പിടികൂടിയത്. 

Exit mobile version