ഇന്ത്യൻ വ്യോമസേനയുടെ 93ാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള പ്രത്യേക വിരുന്നില്‍ ഓപ്പറേഷൻ സിന്ദൂർ നീക്കത്തിന്റെ ഭാഗമായി സേന ആക്രമിച്ച് തകർത്ത പാകിസ്ഥാന്‍ നഗരങ്ങളുടെ പേരുൾപ്പെടുത്തിയ മെനു. പാക്ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ നീക്കങ്ങളില്‍ തകർത്ത പാക് വ്യോമതാവളങ്ങളുടെയും നഗരങ്ങളുടെയും പേരാണ് മെനുവില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒക്ടോബർ എട്ടിന് നടന്ന പരിപാടിയിലെ മെനുവിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമത്തിൽ വൈറലായിരിക്കുന്നത്.
റാവൽപിണ്ടി ചിക്കൻ ടിക്ക മസാല, റഫീഖി റാരാ മട്ടൺ, ഭോലേരി പനീർ മേത്തി മസാല, സക്കൂർ ഷാം സവേര കോഫ്ത, സർഗോദ
സർഗോദ ദാൽ മഖ്‌നി ഇവയെല്ലാം വ്യോമതാവളവുമായി ബന്ധപ്പെട്ട പേരുകളാണ്. ഷഹബാസ് ജേക്കബാബാദ് എയർഫീൽഡിനെ കുറിച്ചുള്ള ജേക്കബാബാദ് മേവ പുലാവ് എന്നിവയാണ് മെനുവിലുള്ള മറ്റ് വിഭവങ്ങള്‍. ജെയ്‌ഷെ മുഹമ്മദ് ആസ്ഥാനമായ ബഹാവൽപൂരിനെ ആക്രമിച്ചതിനെ അനുസ്മരിച്ച് ബഹാവൽപൂർ നാൻ ആണ് മെനുവില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
മധുരവിഭവങ്ങളായ ഡെസേർട്ടുകളുടെ കൂട്ടത്തിലും ഇതേ രീതിയിലാണ് മെനുവുള്ളത്. ബലാക്കോട്ട് ടിറാമിസു, മുസാഫറാബാദ് കുൽഫി ഫലൂദ, മുരിദ്‌കെ മീഠാ പാൻ എന്നിവയാണ് പട്ടികയിലുള്ളത്. 2019 ഫെബ്രുവരി 26ന് ഇന്ത്യൻ വ്യോമസേന നടത്തിയ ബാലാകോട്ട് ആക്രമണത്തെ സൂചിപ്പിക്കുന്നതാണ് ബലാക്കോട്ട് ടിറാമിസു.

