Site iconSite icon Janayugom Online

ബാലരാമപുരം ദേവേന്ദു കൊലപാതകം; കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞ് കൊന്നത് മാതാവ് ശ്രീതുവെന്ന് അമ്മാവന്റെ മൊഴി

ബാലരാമപുരത്ത് രണ്ടര വയസ്സുകാരി ദേവേന്ദുവിനെ കിണറ്റില്‍ എറിഞ്ഞു കൊന്ന സംഭവത്തിൽ വൻ ട്വിസ്റ്റ്. ദേവേന്ദുവിനെ കിണറ്റില്‍ എറിഞ്ഞ് കൊന്നത് മാതാവ് ശ്രീതുവെന്ന് പ്രതിയായ അമ്മാവൻ ഹരികുമാര്‍ മൊഴി നല്‍കി. ജയില്‍ സന്ദര്‍ശനത്തിന് പോയപ്പോള്‍ പ്രതി ഉറക്കെ ഇക്കാര്യം വിളിച്ചു പറയുകയായിരുന്നു അതേസമയം ശ്രീതു ഇക്കാര്യം നിഷേധിച്ചു. അതിനാൽ, ദേവേന്ദുവിന്റെ മാതാവിനെയും അമ്മാവനെയും നുണ പരിശോധനയ്ക്ക് വിധേയരാക്കും. റൂറല്‍ എസ് പിക്കാണ് മൊഴി നല്‍കിയത്.

സാമ്പത്തിക തട്ടിപ്പ് കേസിൽ ശ്രീതു നേരത്തേ അറസ്റ്റിലായത്. വ്യാജ നിയമന ഉത്തരവ് തയാറാക്കാന്‍ ശ്രീതുവിന് പുറത്തുനിന്നു സഹായം കിട്ടിയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പരാതിക്കാരനായ ഷിജുവിനെ ദേവസ്വം ബോര്‍ഡില്‍ ഡ്രൈവറായി നിയമിച്ചു കൊണ്ടുള്ള ഉത്തരവാണ് തയ്യാറാക്കിയത്. ദേവസ്വം സെക്ഷന്‍ ഓഫിസര്‍ എന്ന പേരിലാണ് ശ്രീതു ഇത് തയ്യാറാക്കിയത്.

ഒരു വര്‍ഷം മുമ്പ് ഷിജുവിന് ‘ഉത്തരവ്’ കൈമാറിയിരുന്നു. 28,000 രൂപ ശമ്പളം എന്നാണ് ഉത്തരവില്‍ ഉള്ളത്. ശ്രീതുവിന്റെ ഒഫീഷ്യല്‍ ഡ്രൈവര്‍ എന്നാണ് പറഞ്ഞത്. ദേവസ്വം ബോര്‍ഡ് ഓഫിസിന് മുന്നില്‍ എന്നും കാറുമായി എത്താന്‍ നിര്‍ദേശിച്ചു. അവിടെ വെച്ച് ശ്രീതു കാറില്‍ കയറും. ഒരിക്കലും ഷിജുവിനെ ദേവസ്വം ഓഫിസില്‍ കയറ്റിയിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.

Exit mobile version